മലയാള സിനിമ സീരിയല്‍ രംഗത്തെ സജീവതാരമാണ് ഡയാന ഹമീദ്. അഭിനയത്തിന് പുറമേ ടിവി പരിപാടികളുടെ അവതാരക എന്ന നിലയിലും ഡയാന പ്രശസ്തി അര്ജിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലൂടെയാണ് ഡയാന പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഇതാ പല നടിമാരോടും തനിക്ക് രൂപസാദൃശ്യം ഉണ്ടെന്ന് പലരും പറഞ്ഞിട്ടുള്ളതായി താരം വ്യക്തമാക്കുന്നു.
‘ഏറ്റവും കൂടുതല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് നമ്മുടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായ രശ്മിക മന്ദാനയെ കുറിച്ചാണ്. ചില ഫോട്ടോസ് ചില ആംഗിളില്‍ നിന്ന് നോക്കുമ്പോള്‍ എന്നെ കാണാന്‍ രശ്മികയെപ്പോലെ തോന്നാറുണ്ടെന്ന് നിരവധി പേര് പറയും. പിന്നെ അത് മാത്രമല്ല ചിലര്‍ പറയും, ഷംന കാസിമിനെ പോലെ ഇരിപ്പുണ്ട് എന്ന്. ഷംന കാസിം ഒരു ദിവസം എന്നെ കണ്ടപ്പോള്‍ പറഞ്ഞു, സുമലതയെ പോലെ ഇരിക്കുന്നു എന്ന്. ഒരു സമയത്ത് എനിക്ക് വന്നിരുന്ന കമന്റ്സ് ഒക്കെ ശിവദയെ പോലിരിക്കുന്നു എന്നു പറഞ്ഞാണ്.’
‘എല്ലാവരുടെയും പേര് വെച്ച് ഇങ്ങനെ പറയുമ്പോള്‍ സന്തോഷം. എല്ലാവരും നൈസ് അല്ലേ. ഞാന്‍ ചിന്തിക്കുന്നത് എന്താണെന്ന് വെച്ചാല്‍, ഇവരൊക്കെ റിജക്ട് ചെയ്ത മൂവീസ് ഉണ്ടാവില്ലേ.. ഡേറ്റ് ഇല്ലാതെയൊക്കെ വരുമ്പോള്‍.. അപ്പോള്‍ അവര്‍ക്ക് പകരം ഈ കുട്ടി വന്നാല്‍ നന്നായിരിക്കും എന്ന് പറഞ്ഞ് പ്രോജക്ട്സ് ഒക്കെ എനിക്ക് വന്നുകൂടെ… അങ്ങനെ വരണമെന്നാണ് എന്റെ ആഗ്രഹം.’
‘പക്ഷേ അങ്ങനെ സംഭവിച്ചിട്ടില്ല. ചില സമയത്ത് മറ്റുള്ളവരുടെ ഉപദേശങ്ങള്‍ കേട്ട് തലവേദന ഉണ്ടായിട്ടുണ്ട്. ഞാന്‍ പിന്നെ അങ്ങനെ ഇരുന്നു കൊടുക്കാറില്ല. എനിക്ക് അങ്ങനെയുള്ള ക്വാളിറ്റിസൊക്കെയുണ്ട്. ഞാന്‍ വളരെ ചുരുക്കമാണ് അങ്ങനെ ഇരുന്നു കൊടുക്കുന്നത്. നമ്മള്‍ക്കറിയാമല്ലോ ഏത് റൂട്ടിലേക്കാണ് ഇത് പോകുന്നത് എന്ന്. അപ്പോള്‍ ഞാന്‍ പതുക്കെ എങ്ങനെയെങ്കിലും സ്കൂട്ട് ആകും. ഞാന്‍ പക്ഷേ നല്ലൊരു ലിസണര്‍ ആണ്. എനിക്ക് ലിസണ്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഒന്നുമില്ല. ഞാന്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുന്ന ഒരാളാണ്. നമ്മള് അങ്ങനെയൊക്കെ ചിലപ്പോള്‍ ഇരിക്കുമ്പോള്‍ ഈ ഒരു മേഖലയിലേക്ക് പോകും.’
‘അതായത് ഉപദേശത്തിലേക്ക്. നമുക്ക് ഓള്‍റെഡി അറിയാവുന്ന കാര്യങ്ങള്‍ ആയിരിക്കും, പിന്നെയും ഇരുന്ന് കേള്‍ക്കുമ്പോഴേക്കും ഒരു ഇത് പക്ഷേ വേറെ വഴിയില്ലല്ലോ പിന്നെ എനിക്ക് ഈ സ്കൂട്ട് ആവുക എന്നു പറഞ്ഞാല്‍, അറിയുമ്പോള്‍ ആദ്യമേ സ്കൂട്ടാവുകയാണ് സാധാരണ. പക്ഷേ അതിന്റെ ഇടയില്‍ വെച്ചൊക്കെ ബ്രേക്ക് ചെയ്ത് പോകാന്‍ എനിക്ക് ഭയങ്കര പാടാണ്. എനിക്ക് സംഭാഷണം മാറ്റാന്‍ അറിയില്ല. ചിലപ്പോള്‍ പറഞ്ഞു തീര്‍ക്കട്ടെ എന്നൊക്കെ പറഞ്ഞ് വെയിറ്റ് ചെയ്തിരിക്കും. പ്രത്യേകിച്ച് ഉപദേശം എന്നൊക്കെ പറയുമ്പോള്‍ ഒന്നും പറയണ്ട… ഞാന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഉപദേശം ഫോണ്‍ എടുക്കാറില്ലല്ലോ എന്നുള്ളതാണ്.’ ഡയാന പറഞ്ഞു.