കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകൾ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകൾ വൻ ചർച്ചകളിലേക്കാണ് മാറിയത്. ബാല അമ്മയെയും തന്നെയും വളരെയധികം ദ്രോഹിച്ച വ്യക്തിയാണെന്ന് വ്യക്തമാക്കി അവന്തികയായിരുന്നു ആദ്യം ഒരു വീഡിയോ പങ്കുവച്ചത്. ഇതിന്റെ പിന്നാലെ മകളെ കൊണ്ട് തനിക്കെതിരെ സംസാരിപ്പിച്ചതാണെന്ന തരത്തിൽ പ്രതികരിച്ചുകൊണ്ട് ബാലയും രംഗത്ത് എത്തി. പിന്നെ കുറച്ചുനാൾ കണ്ടത് വാദപ്രതിവാദങ്ങളുടെ നീണ്ട നിരയായിരുന്നു. ഒടുവിൽ ബാലയുടെ അറസ്റ്റും.
ഇപ്പോഴിതാ താൻ വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചെന്ന വാർത്ത ആണ് ബാല പങ്കുവച്ചത്. എന്നാല്‍ വധു ആരാണ് എന്ന് ചോദിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കാൻ നടൻ തയ്യാറായില്ല നിയമപരമായി വീണ്ടും വിവാഹിതനാകും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ കാണാൻ ഒരിക്കലും വരരുത് എന്നും അഭ്യര്‍ഥിച്ചു. ഇതോടൊപ്പം തന്റെ 250 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത് ആർക്ക് കൊടുക്കണമെന്ന് താൻ തീരുമാനിക്കുമെന്നും ബാല പറഞ്ഞിരുന്നു.
ഇതിനിടെ, ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് എവിടെയെന്നും എന്താണ് പ്രതികരിക്കാത്തതെന്നും ചോദിച്ച് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം ഫേസ്ബുക്കിൽ ഒരു പോസ്റ്റുമായി വന്നിരിക്കുകയാണ് എലിസബത്ത്. അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ് എലിസബത്ത് ഇപ്പോൾ. ഇടയ്ക്കിടെ ഫേസ്ബുക്കിൽ വീഡിയോയും വ്ളോഗും പോസ്റ്റ് ചെയ്യുന്ന എലിസബത്ത് ഇത്തവണ എത്തിയത് സന്തോഷവതിയായി പുഞ്ചിരിക്കുന്ന ചിത്രവുമായാണ്. ബാലയുടെ വിവാഹ പ്രഖ്യാപനത്തിന് പിന്നാലെയാണ് എലിസബത്ത് പോസ്റ്റ് പങ്കുവച്ചത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ‘ഹാപ്പി ആയിരിക്കുന്ന നിങ്ങളെയും അമൃതയെയും ഒക്കെ കാണുമ്പോൾ സന്തോഷമാണ്’, ‘കറേക്കൂടി സുന്ദരിയും മിടുക്കിയുമായിരിക്കുന്നു’, മോളെ, നിനക്ക് സുഖമല്ലേ…? മനസ്സിന് സന്തോഷം തോന്നുന്ന കാര്യങ്ങൾ ചെയ്ത് സന്തോഷമായി ജീവിക്കുക. എല്ലാം നല്ലതിനാണ് എന്ന് കരുതുക നല്ല ഹൃദയമുള്ളവരെ ദൈവം കൈവിടില്ല.. ഇഷ്ടത്തോടെ അതിലേറെ. പ്രാർത്ഥനയോടെ…ഒരു ചേച്ചി’. ‘ബാല പോണെങ്കിൽ അവനോട് പോവാൻ പറ. ചേച്ചിക്ക് നല്ല ഒരു ചെക്കനെ കിട്ടട്ടെ’- എന്നിങ്ങനെ പോകുന്നു കമന്റുകൾ.
content highlight: elizabeth-shares-a-photo-after-bala-spoke