ഈ വർഷം ഡിസംബറിൽ നടക്കുന്ന 29-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (IFFK) ഇൻ്റർനാഷണൽ മത്സര വിഭാഗത്തിലെ മലയാള ചിത്രം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. പൊന്നാനിയിലാണ് ചിത്രം പൂർണമായും ചിത്രീകരിച്ചത്.
ആദ്യ സിനിമ തന്നെ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് ‘ഫെമിനിച്ചി ഫാത്തിമ’ യുടെ അണിയറപ്രവർത്തകർ. നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ‘ട്യൂഷൻ വീടി’ന്റെ സംവിധായകൻ കൂടിയാണ് ഫാസിൽ മുഹമ്മദ്. താമർ, സുധീഷ് സ്കറിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ഫാസിൽ സംവിധാനം ചെയ്ത ‘ഖബർ’ ഷോർട് ഫിലിം ദുബൈ ഇന്റർനാഷനൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള പുരസ്കരം, കേരള യുവജന ക്ഷേമ ബോർഡ് പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. കുമാർ സുനിൽ, നേരത്തെ ഐ.എഫ്.എഫ്.കെയിൽ മികച്ച അഭിപ്രായം നേടിയ ‘1001 നുണകളിൽ’ അഭിനയിച്ച ഷംല ഹംസയും ‘ട്യൂഷൻ വീടി’ലെ അഭിനേതാക്കളും പൊന്നാനിക്കാരായ പുതുമുഖങ്ങളുമാണ് അഭിനേതാക്കൾ.
STORY HIGHLIGHT: international film festival