Celebrities

‘ഐ ആം ബാക്ക്’; നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി ഡി.ക്യു – dulquer salmaan new instagram post

സിനിമകളിലും പരസ്യങ്ങളിലും സജീവമാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡി.ക്യു. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ ഏറെ മുന്നിൽ നിൽക്കുന്ന താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോൾ ദുൽഖർ സൽമാന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. നീണ്ട ഇടവേളയ്ക്ക് ശേഷം പാൻ ഇന്ത്യൻ തെലുങ്കു ചിത്രം ലക്കി ഭാസ്കറിലൂടെയാണ് താരം തിരിച്ചു വരവിനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി പങ്കുവെച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

‘നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ തിരിച്ചു വന്നു’ എന്ന അടിക്കുറിപ്പോടെയാണ് ദുൽഖർ തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം നിരവധി പേരാണ് ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുള്ളത്. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ കമന്റ് ചെയ്തിട്ടുമുണ്ട്. മലയാളത്തിൽ ഇനി എപ്പോഴാണ് ഒരു തിരിച്ചു വരവ് എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.

ഒക്ടോബര്‍ 31-നാണ് ദുല്‍ഖര്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ റിലീസ് ചെയ്യുന്നത്. കിങ് ഓഫ് കൊത്തയ്ക്ക് ശേഷമുള്ള ദുൽഖർ ചിത്രമാണ് ലക്കി ഭാസ്കർ. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സിതാര എന്റർടൈൻമെന്റ്സാണ്. ലക്കി ഭാസ്‌കറുമായി ദുല്‍ഖര്‍ എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.

STORY HIGHLIGHT: dulquer salmaan new instagram post