കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ശാലിൻ സോയ. ബാലതാരമായി എത്തിയ ശാലിൻ ഇന്ന് മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളിലും സജീവമാണ്. മിനി സ്‌ക്രീനിലൂടെയാണ് ശാലിൻന്റെ തുടക്കം എങ്കിലും ബിഗ് സ്ക്രീനിലും തന്റെ സ്ഥാനം ഉറപ്പിച്ച നടിയാണ് താരം.
സോഷ്യൽമീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്റെ ഏറ്റവും വലിയ സ്വപ്നം സഫലമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. ഞാൻ സ്വപ്നം കാണാൻ തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹം ആയിരുന്നു ഒരു വീട്. സ്വന്തമെന്ന് തോന്നുന്ന ഒരു ഇടം അത് വേണമെന്ന ആഗ്രഹം അതാണ് തന്നെ ഇവിടേക്ക് എത്തിച്ചതെന്നും ഇൻസ്റ്റാഗ്രാമിലൂടെ പങ്കിട്ട പോസ്റ്റിലൂടെ പറയുന്നു.
’20 കളുടെ തുടക്കത്തിലേക്ക് ഒരു ഫ്ലാഷ് ബാക്ക്, ഞാൻ സ്വപ്നം കാണാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹം ആയിരുന്നു ഒരു വീട്- അത് നിറവേറിയിരിക്കുന്നു. സ്വന്തമെന്ന് തോന്നുന്ന ഒരു ഇടം അത് വേണമെന്ന ആഗ്രഹം അതാണ് തന്നെ ഇവിടേക്ക് എത്തിച്ചത്. ഒരു ബാൽക്കണി ഉള്ള ഒരു ചെറിയ ഫ്ലാറ്റ് ആയിരുന്നു എൻ്റെ സ്വപ്നത്തിലുള്ള ഒരു വീട്. ഒരിക്കലും വിവാഹത്തെക്കുറിച്ചോ മറ്റുള്ളവരെ ആശ്രയിക്കുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ എന്നെ സംരക്ഷിക്കുന്നതിനെകുറിച്ചോ ഒന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതിൽ ഒന്നും ഒരിക്കലും വിശ്വസിച്ചിരുന്നില്ല, പക്ഷേ എപ്പോഴും ഞാൻ സ്വന്തമായി ഒരു വീട് സ്വപ്നം കണ്ടു. ഒന്നിലധികം അന്യദേശങ്ങളിലേക്ക് സ്ഥലങ്ങളിൽ യാത്ര ചെയ്യാനും ജീവിതം അവിടെ ചിലവഴിക്കാനും എനിക്ക് ഇഷ്ടമാണെങ്കിലും, ഒരു വീട് എന്ന സ്വപ്നം എന്നും മനസ്സിൽ ഉണ്ടായിരുന്നു. അത് ഒരു റിട്ടയർഡ് ലൈഫ് പ്ലാൻ പോലെയാണ്. ഈ യാത്രയിൽ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി. എന്നെ സംബന്ധിച്ച് ആത്മാർത്ഥമായി ആഗ്രഹിച്ചതിനു സ്വയം നന്ദി പറയുന്നു’- ശാലിൻ കുറിച്ചു.
View this post on Instagram
തന്റെ വിശേഷങ്ങളെല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നിരവധിപേരാണ് സോയയുടെ സന്തോഷത്തിൽ ആശംസകളുമായി എത്തിയത്.
STORY HIGHLIGHT: dream come true moment shaalin zoya shared a happy news
















