Movie News

ധനുഷ് നിത്യ മേനൻ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നു; ‘ഇഡ്ഡലി കടൈ’ അണിയറയിൽ ഒരുങ്ങുന്നു – after thiruchitrambalam nithya menen joins dhanush in idli kadai

രണ്ട് ​വർഷത്തിനിപ്പുറം നിത്യയും ധനുഷും വീണ്ടും ഒന്നിക്കുകയാണ് ഇഡ്ഡലി കടൈ’ എന്ന പുതിയ ചിത്രത്തിലൂടെ

ധനുഷും നിത്യ മേനനും പ്രധാന വേഷത്തിൽ എത്തി വൻ ഹിറ്റായി മാറി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന ചിത്രമാണ് 2022ൽ പുറത്തിറങ്ങിയ ‘തിരുച്ചിത്രമ്പലം’. ഇപ്പോഴിതാ രണ്ട് ​വർഷത്തിനിപ്പുറം നിത്യയും ധനുഷും വീണ്ടും ഒന്നിക്കുകയാണ് ഇഡ്ഡലി കടൈ’ എന്ന പുതിയ ചിത്രത്തിലൂടെ.

ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ‘ഇഡ്ഡലി കടൈ’ നിർമിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സം​ഗീതം. നിലവിൽ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വൈകാതെ പുറത്തുവരും.

രായന് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് നടൻ തന്നെയാണ് നടത്തിയത്. താൻ ചെയ്യുമെന്ന് മറ്റാരും കരുതാത്ത ഒരു കഥാപാത്രത്തിലേക്കാണ് വീണ്ടും ധനുഷ് തന്നെ എത്തിച്ചിരിക്കുന്നതെന്നാണ് നിത്യ മേനൻ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ‘ഇഡലി കടൈ’ ചിത്രത്തിൽ തന്റെ കംഫോർട്ട് സോൺ ബ്രേക്ക് ചെയ്യുന്ന കഥാപാത്രമാകുമെന്നും നിത്യ പറഞ്ഞിരുന്നു.

ധനുഷും നിത്യയയും ഒന്നിക്കുന്ന ഇഡ്ഡലി കടൈ ചിത്രത്തിലൂടെ അടുത്ത സൂപ്പർ ഹിറ്റിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

STORY HIGHLIGHT: after thiruchitrambalam nithya menen joins dhanush in idli kadai