Fashion

ഒരു ഔട്ട്ഫിറ്റിനായി ഇത്രകണ്ട് ചിലവാക്കിയോ? ഇഷ അംബാനിയുടെ ബ്രാൻഡഡ് വസ്ത്രത്തിന്റെ വില | isha-ambani-steals-the-spotlight

പ്രമുഖ ഇറ്റാലിയൻ ഡിസൈനർ ലേബൽ ഷിയാപറെല്ലിയുടെ ശേഖരത്തിലുള്ള വസ്ത്രമാണ് ഇഷ ധരിച്ചത്

ഇന്ത്യയിലെ സമ്പന്നരിൽ പ്രമുഖനായ മുകേഷ് അംബാനിയുടെ ഒരേയൊരു മകളായ ഇഷ അംബാനി ആഡംബരം നിറഞ്ഞ ജീവിതശൈലി കൊണ്ടും മികവാർന്ന ഫാഷൻ സെൻസ് കൊണ്ടും ജനശ്രദ്ധ നേടിയെടുത്ത വ്യക്തിത്വങ്ങളിൽ ഒരാളാണ്. മുകേഷ് അംബാനിയുടെ മകൾ എന്നതിലുപരി റിലയൻസ് റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ ഇഷ തൻെറ വിലയേറിയ വസ്ത്രധാരണത്തിന്റെ പേരിലും പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹാർപേഴ്‌സ് ബസാർ വുമൺ ഓഫ് ദി ഇയർ അവാർഡിനായി എത്തിയ ഇഷ അംബാനിയുടെ വസ്ത്രത്തിന്റെ വിലയാണ്.

പ്രമുഖ ഇറ്റാലിയൻ ഡിസൈനർ ലേബൽ ഷിയാപറെല്ലിയുടെ ശേഖരത്തിലുള്ള വസ്ത്രമാണ് ഇഷ ധരിച്ചത്. കറുപ്പും വെളുപ്പും ചേർന്ന വസ്ത്രത്തിൽ സ്വർണ നിറത്തിലുള്ള വലിയ ബട്ടണുകൾ ഉണ്ട്. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ രണ്ട് വലിയ പോക്കറ്റുകളും ഉണ്ട്. ഗോൾഡൻ ചെയിൻ-ലിങ്ക്ഡ് സ്ട്രാപ്പുകളും മുൻവശത്തെ വലിയ ഗോൾഡൻ എസ് എംബ്ലം ബട്ടണുകളും വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. ഷിയാപറെല്ലിയുടെ വെബ്‌സൈറ്റിൽ ഈ വസ്ത്രത്തിന്റെ വില നല്കയിട്ടുണ്ട്. 4500 യൂറോ ആണ് ടോപ്പിന്റെ മാത്രം വില. അതായത് 4.1 ലക്ഷം രൂപ. സ്‌കേർട്ടിന്റെ വില 5500 യൂറോ. അതായത് ഏകദേശം 5,01,435 രൂപ. ഈ സൈറ്റിന്റെ മൊത്തം വില ഏകദേശം 9,11,700 രൂപ ആണ് വില.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ ഹാർപേഴ്‌സ് ബസാർ വുമൺ ഓഫ് ദി ഇയർ അവാർഡ്‌സ് 2024-ൽ ‘ഐക്കൺ ഓഫ് ദ ഇയർ’ പുരസ്കാരം പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും സംരംഭകയുമായ ഗൗരി ഖാനിൽ നിന്നും ഏറ്റുവാങ്ങി. മകൾ ആദിയയ്ക്കുംഅമ്മയുമായ നിത അംബാനിക്കും ഞാൻ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് അവാർഡ് ഏറ്റുവാങ്ങി ഇഷ അംബാനി പറഞ്ഞു.

content highlight: isha-ambani-steals-the-spotlight

Latest News