ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം നേടിയെടുക്കാൻ സാധിച്ച താരമാണ് റിയാസ് സലിം. വൈൽഡ് കാർഡിലൂടെ ആണ് താരം എത്തിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തിന് സാധിച്ചിരുന്നു. റോബിൻ രാധാകൃഷ്ണനെ എതിരെ സംസാരിച്ചു എന്നതിന്റെ പേരിൽ വളരെയധികം ഹേറ്റേഴ്സിനെയും താരം സ്വന്തമാക്കിയിട്ടുണ്ട്.
എന്നാൽ വലിയൊരു വിഭാഗം താരത്തെ അനുകൂലിക്കുകയായിരുന്നു എന്നാൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം വലിയൊരു ആരാധകനിരയോടൊപ്പം താരത്തിന് ഉണ്ടായി ഇപ്പോഴിതാ ശ്രദ്ധ നേടുന്നത് ഒരു പരിപാടിയിൽ എത്തിയ താരത്തിന്റെ ലുക്കാണ്. കുറച്ച് അധികം ഒരുങ്ങി തന്നെയാണ് ഒട്ടുമിക്ക പരിപാടികളിലും താരമെത്താറുള്ളത്. സ്ത്രീകളെ പോലെയുള്ള താരത്തിന്റെ മേക്കപ്പ് പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായി മാറാറുണ്ട് എന്നാൽ അതൊന്നും ഗൗനിക്കാതെയാണ് താരം പലപ്പോഴും തന്റെ ഇഷ്ടങ്ങളിൽ ജീവിക്കുന്നത് അത്തരത്തിൽ ഇപ്പോഴും മേക്കപ്പ് ഒക്കെ ചെയ്തു തന്നെയാണ് ഒരു പരിപാടിക്ക് റിയാസ് എത്തിയിരിക്കുന്നത് ഈ പരിപാടിയിൽ വെച്ച് സഹമത്സരാർഥി കൂടിയായ അപർണയെ കാണുകയും അപർണയോടെ താരം സംസാരിക്കുകയും ചെയ്യുന്നതാണ് ശ്രദ്ധ നേടുന്നത്.
View this post on Instagram
ഇതിന് വളരെ മോശമായ കമന്റുകൾ ആണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിയാസ് ഇട്ടിരിക്കുന്ന ലിപ്സ്റ്റിക്കിന്റെ ഷെയ്ഡ് ഏതാണ് അവന്റെ നോട്ടം ശരിയല്ല ഒന്നെങ്കിൽ ആണായി നടക്കുക അല്ലെങ്കിൽ പെണ്ണായി നടക്കാം ഇങ്ങനെ പോവുകയാണ് കമന്റുകൾ ഈ കമന്റുകൾ എല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.