ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പാരിജാതം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം നേടിയെടുത്ത താരമാണ് രസ്ന. തുടർന്ന് സീരിയലിന്റെ സംവിധായകനായ ബൈജു ദേവരാജും ആയി താരം പ്രണയത്തിലായി എന്നും ആ ബന്ധം അവസാനിച്ചു എന്ന് വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾക്കൊടുവിൽ രസ്ന മതം മാറി സാക്ഷി എന്ന പേര് സ്വീകരിച്ചിരുന്നു എന്നും ഇരുവർക്കും രണ്ടു കുട്ടികളുണ്ടായെന്നുമുള്ള വാർത്തയും ശ്രദ്ധ നേടി. വിവാഹത്തിനുശേഷം അഭിനയരംഗത്ത് നിന്നും മാറിനിൽക്കുന്ന താരത്തെ ഇപ്പോഴും ആളുകൾ തിരക്കാറുണ്ട്.
താരത്തിന്റെ ഒരു വലിയ ആരാധകനിര തന്നെയാണ് എപ്പോഴും താരം എവിടെയെന്ന് ചോദ്യവുമായി എത്തുന്നത്. ആരാധകരുടെ ഹൃദയം കവർന്ന ഒരു നടി തന്നെയായിരുന്നു രസാന. താരത്തിന്റെ അനുജത്തി ഇപ്പോൾ സി കേരളം പോലെയുള്ള പല ചാനലുകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും രസാനയെ കാണാൻ സാധിച്ചിരിക്കുകയാണ്. സൂര്യ ടിവിയിൽ ബൈജു ദേവരാജ് ഒരുക്കിയ കനൽപൂവ് എന്ന സീരിയലിന്റെ സക്സസ് ഫംഗ്ഷനാണ് താരത്തെ കാണാൻ സാധിക്കുന്നത്.
View this post on Instagram
ഒരുപാട് വർഷങ്ങൾക്കുശേഷമാണ് താരം ഒരു ഫോട്ടോയിൽ എത്തുന്നത് പൊതുവേ കാലത്തെ അങ്ങനെ ചിത്രങ്ങളിൽ ഒന്നും കാണാറില്ല സോഷ്യൽ മീഡിയയിലും അത്ര ആക്റ്റീവ് ഒന്നുമല്ല അതുകൊണ്ടു തന്നെ താരത്തിന്റെ പുതിയ ചിത്രം എത്തിയപ്പോൾ വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഇത് ഏറ്റെടുക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം സാക്ഷി എന്ന രസാനയെ കാണാൻ സാധിച്ചതിന്റെ സന്തോഷമാണ് എല്ലാവരും അറിയിക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മയായതിനു ശേഷവും സൗന്ദര്യത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്ന് പ്രേക്ഷകർ ഒരേ പോലെ പറയുന്നു.