Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘വെളുത്ത് ചുവന്ന ഒരു ചെക്കൻ; വെയിലുകൊണ്ട് ചീത്തയാകേണ്ടെന്ന് ഞാൻ പറഞ്ഞു’ | mammoottys-comment-fahadh-faasils-performance

ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ പ്രകടനം കണ്ട് മമ്മൂട്ടി പറഞ്ഞ കമന്റും ലാൽ ജോസ് വെളിപ്പെടുത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2024, 04:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തിൽ രണ്ടാം വരവിലൂടെ അതിഗംഭീര പ്രകടനവും നല്ലൊരു കരിയറും കെട്ടിപ്പടുത്ത നടനാണ് ഫഹദ് ഫാസിൽ. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലാണ് ഫഹദ് ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ ആ സിനിമ വലിയൊരു പരാജയമായി മാറി. പിന്നീട് 5 വർഷക്കാലമാണ് ഫഹദ് അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തത്. അമേരിക്കയിലേക്ക് പോവുകയായിരുന്നു ഫഹദ് ചെയ്തത്. തിരികെ വന്ന ഫഹദ് കേരള കഫെ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. തുടരെത്തുടരെ പിന്നീട് വ്യത്യസ്ത മാറുന്ന കഥാപാത്രങ്ങളും അഭിനയ മുഹൂർത്തവുമായി ഫഹദ് മലയാളികളെ വീണ്ടും വീണ്ടും ആവേശത്തിൽ ആക്കി.

22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലേസ് തുടങ്ങിയ സിനിമകളുടെ വിജയത്തിനുശേഷമാണ് ഫഹദിന് ആരാധകർ ഉണ്ടായി തുടങ്ങിയത്. ഫഹദിന്റെ മികച്ച പ്രകടനങ്ങൾ കണ്ട സിനിമകളിലൊന്നായ ഡയമണ്ട് നെക്ലേസ് സംവിധാനം ചെയ്തത് ലാൽ ജോസായിരുന്നു. കഴിഞ്ഞ ദിവസം റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഫഹദിനെ കുറിച്ച് ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ പ്രകടനം കണ്ട് മമ്മൂട്ടി പറഞ്ഞ കമന്റും ലാൽ ജോസ് വെളിപ്പെടുത്തി. അസിസ്റ്റന്റ് ഡയറക്ടറാകാൻ വേണ്ടിയാണ് ഫഹദ് ആദ്യം എന്റെ അടുത്ത് വന്നത്. വെളുത്ത് ചുവന്ന ഒരു ചെക്കൻ. അഭിനയിച്ചാൽ മതി അസിസ്റ്റന്റ് ഡയറക്ടറായി വെയിലുകൊണ്ട് ചീത്തയാകേണ്ടെന്ന് ഞാൻ പറഞ്ഞു. ഭയങ്കര വാചാലമായ കണ്ണുകളായിരുന്നു ഫഹദിന്റേത്. ആദ്യം കാണുമ്പോൾ തന്നെ നമുക്ക് അവനോട് പ്രേമം തോന്നിപ്പോകും.

അത്ര മനോഹരമായ കണ്ണുകളും കൈ വിരലുകളും കാൽ വിരലുകളുമെല്ലാമായിരുന്നു ഫഹദിന്റേത്. നീ ഒന്ന് വെയിറ്റ് ചെയ്യൂ… നിന്നെ നായകനാക്കി ഞാൻ സിനിമ ചെയ്യുമെന്ന് പറഞ്ഞു. പോ ചേട്ടാ കളിയാക്കാതെ എന്നായിരുന്നു അവന്റെ മറുപടി. എന്റെ മനസിൽ വാസ്തവത്തിൽ അങ്ങനൊരു പദ്ധതിയുണ്ടായിരുന്നു.

ഷാനുവിനെ വെച്ച് അവന്റെ രണ്ടാം വരവില്‍ ആദ്യ സിനിമ ചെയ്യാന്‍ പ്ലാനിട്ടത് ഞാനായിരുന്നു. അത് വലിയൊരു സെറ്റപ്പിലുമായിരുന്നു. ബോളിവുഡ് താരങ്ങളായ ഹേമമാലിനി, രേഖ എന്നിവരോടൊപ്പം ഫഹദിനെയും മറ്റൊരു നായികയേയും പ്രധാന കഥാപാത്രമാക്കി മദര്‍ ഇന്ത്യ എന്ന പേരില്‍ ഒരു സിനിമ ചെയ്യാനായിരുന്നു പ്ലാന്‍.

മുരളി ഗോപി അതിന് തിരക്കഥയെഴുതാന്‍ റെഡിയായിരുന്നു. പക്ഷെ അതിന് നിർമാതാവിനെ കിട്ടിയില്ല. അതിനിടയിലാണ് ഫഹദ് ചാപ്പാ കുരിശിൽ അഭിനയിക്കുന്നത്. അഭിനയമോഹം ആദ്യം ഫഹദിലിട്ടത് ഞാനാണ്. അതുപോലെ ഏതൊ ഒരു ഇന്റർവ്യൂവിൽ ഞാൻ പറഞ്ഞു… മലയാള സിനിമയിലെ ആക്ടിങിനെ റീ ഡിഫൈൻ ചെയ്യാൻ പോകുന്നയാളാണ് ഫഹദെന്ന്. അത് പിന്നീട് സത്യമായി.

പിന്നീട് മമ്മൂക്ക എന്നെ കണ്ടപ്പോൾ ചോദിച്ചു എന്താണ് ഫഹദിനെ കുറിച്ച് അങ്ങനെ പറയാൻ കാരണമെന്ന്. അപ്പോൾ ഞാൻ ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ ഒരു ഷോട്ടുണ്ട്. സംവൃതയുടെ ഫ്ലാറ്റിലേക്ക് താമസിക്കാൻ പോകുന്ന ഷോട്ടാണത്. ആ ഷോട്ട് സിറ്റുവേഷൻ എന്താണെന്ന് പറഞ്ഞ് കൊടുത്തിട്ട് മമ്മൂക്കയ്ക്ക് കാണിച്ച് കൊടുത്തു.

ReadAlso:

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

നസ്‌ലിൻ ആവശ്യപ്പെട്ടത് വൻ തുക; ‘പ്രേമലു 2’ മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു; തനിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവൻ

അത് കണ്ടിട്ട് മമ്മൂക്ക പറഞ്ഞത് പ​​ഹയൻ കാലനാണെന്നാണ് ലാൽ ജോസ് പറഞ്ഞ് അവസാനിപ്പിച്ചു. ഇമ്മാനുവേൽ എന്ന സിനിമയിലാണ് ഫഹദും ലാൽ ജോസും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത്. ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്തത് മമ്മൂട്ടിയായിരുന്നു. ഫഹദ് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം തിരക്കുള്ള താരമാണിപ്പോൾ.

content hihglight: mammoottys-comment-fahadh-faasils-performance

Tags: MAMMOOTTYfahad fasilAnweshanam.comഅന്വേഷണം.കോംLal jose

Latest News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies