ആനന്ദം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അനാർക്കലി മരക്കാർ നടി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് താരം അതേപോലെതന്നെ താരത്തിന്റെ പല അഭിപ്രായങ്ങളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത് താരത്തിന്റെ പല അഭിപ്രായങ്ങൾക്കും ആരാധകർ നിരവധിയാണ്. അത്തരത്തിൽ ഇപ്പോൾ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വാക്കുകൾ ഇങ്ങനെ…
“ഞാൻ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലർക്കും ഇഷ്ടക്കേട് ഉണ്ടാക്കി ആളുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്ന് എനിക്കറിയാം. പക്ഷേ എനിക്കത് നോർമലൈസ് ചെയ്യണമായിരുന്നു വളരെ നോർമൽ ആയിട്ടുള്ള കാര്യമാണ് ഇതൊന്നും ആഘോഷിക്കേണ്ട കാര്യമാണെന്നും അറിയിക്കണമായിരുന്നു. ” ഇങ്ങനെയാണ് ഈ കാര്യത്തെക്കുറിച്ച് അനാർക്കലി പറയുന്നത് അനാർക്കലിയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ശരിക്കും അഭിനന്ദനങ്ങൾ ലഭിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് പലരും പറയുന്നത്. ഒരുപാട് മാറ്റങ്ങൾ ഉണ്ടാവേണ്ട ഒരു സമയമാണ് അത്തരം മാറ്റങ്ങൾക്ക് പോലെയുള്ള യുവതലമുറയാണ് വഴി തുറന്നു കൊടുക്കേണ്ടത്.
സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ അനാർക്കലി തന്റെ ഗാന വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് അതോടൊപ്പം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് ഈ യൂട്യൂബ് ചാനലിലൂടെയും തന്റെ വിശേഷങ്ങൾ താരം ആളുകൾക്കിടയിലേക്ക് എത്തിക്കാറുണ്ട്. തന്റെ കയ്യിൽ ലഭിച്ച കഥാപാത്രം ഏതാണെങ്കിലും വളരെ മികച്ച രീതിയിൽ ആ കഥാപാത്രത്തെ മനോഹരമാക്കാൻ താരത്തിന് സാധിക്കാറുണ്ട്. അതുതന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മികവായി പ്രേക്ഷകർ കാണുന്നതും.