Celebrities

‘ഗ്ലാമർ വേഷങ്ങൾ വേണ്ടെന്ന് വെച്ചു, പക്ഷേ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി’; മനസ് തുറന്ന് സംവൃത | samvrutha-sunil-revealed-the-reason-behind-not-doing-glamorous-roles

ഒരുപാട് ഫെയിം നഷ്ടപ്പെടാം. മോണിറ്ററി ബെനിഫിറ്റ് നഷ്ടമാണ്

രസികന്‍ എന്ന മലയാള സിനിമയിലൂടെ സിനിമയിലേക്ക് കടന്നു വന്ന നടിയാണ് സംവൃത സുനില്‍. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു യുഎസ് ബേസ്ഡ് എന്‍ജിനിയര്‍ ആയ അഖില്‍ ജയരാജുമായുള്ള വിവാഹം. വിവാഹത്തോടെ സംവൃത സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു, ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയി. ഇപ്പോള്‍ രണ്ടു മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം യുഎസ്സിലാണ് നടി. അഭിനയത്തില്‍ നിന്ന് അകലം പാലിച്ച് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സംവൃത. തന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും ഫോട്ടോകളും എല്ലാം സംവൃത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

വിവാഹശേഷം 2019ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ഒറ്റ ചിത്രത്തിൽ മാത്രമെ താരം അഭിനയിച്ചിട്ടുള്ളു. കൂടാതെ മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിൽ മെന്ററായും കുറച്ച് കാലം സംവൃതയുണ്ടായിരുന്നു. കോഴിക്കോട്ടുകാരനായ അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. ഇരുവർക്കും ഇപ്പോൾ രണ്ട് ആൺകുഞ്ഞുങ്ങളുണ്ട്. എട്ട് വർഷത്തെ സിനിമാ ജീവിതത്തിനിടെ മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം സംവൃത അഭിനയിച്ചിട്ടുണ്ട്.

ഒട്ടനവധി കൊമേഴ്സ്യൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും മാന്യമല്ലാത്ത വേഷത്തിലോ ​ഗ്ലാമറസ് റോളുകളിലോ നടി പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിന് കാരണം നടിയുടെ ഉറച്ച തീരുമാനമാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു ഓണക്കാലത്ത് നൽകിയ അഭിമുഖത്തിൽ ​ഗ്ലാമർ വേഷങ്ങൾ ചെയ്യാത്തതിന് പിന്നിലെ കാരണം നടി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ നടിയുടെ ആ പഴയ അഭിമുഖമാണ് വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഒരു കോടി രൂപ തന്നാലും ​ഗ്ലാമർ വേഷം ചെയ്യില്ലെന്ന് അങ്ങനൊരു നടിക്ക് നിർബന്ധം പിടിക്കാൻ പറ്റുമോ?. ചിലപ്പോഴെങ്കിലും കഥാപാത്രത്തിന് വേണ്ടിയെങ്കിലും ​ഗ്ലാമർ വേഷം ചെയ്യേണ്ടി വരില്ലേ..? എന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സംവൃത. ഒരിക്കലും എളുപ്പമുള്ള കാര്യമല്ല ഇങ്ങനൊരു തീരുമാനം എടുക്കുന്ന എന്നത്. ഇങ്ങനെ നമ്മൾ പറയുന്നതുകൊണ്ട് നമുക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടേക്കും.‍

ഒരുപാട് ഫെയിം നഷ്ടപ്പെടാം. മോണിറ്ററി ബെനിഫിറ്റ് നഷ്ടമാണ്. അങ്ങനെ ഒരുപാട് നഷ്ടമുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇതിൽ എല്ലാത്തിലുമുപരി എന്റെ മനസിന്റെ സന്തോഷവും സമാധാനവുമാണ് വലുത്. അതുകൊണ്ട് തന്നെ അത് നഷ്ടപ്പെടുത്തികൊണ്ട് ഒരു പബ്ലിസിറ്റിയോ ഫെയിമോ ഒരു സൂപ്പർ സ്റ്റാർ പദവിയോ എനിക്ക് വേണ്ട.

കുറേക്കാലം കഴിഞ്ഞ് ഞാൻ ചെയ്ത സിനിമകൾ ടിവിയിൽ വരുമ്പോൾ കുട്ടികൾ അയ്യേ എന്ന് പറയരുതെന്നും എനിക്ക് ആ​ഗ്രഹമുണ്ട്. എന്റെ ഫാമിലി മെമ്പേഴ്സും റിലേറ്റീവ്സും വളരെ അഭിമാനത്തോടെയാണ് എന്റെ സിനിമകളെ കുറിച്ച് പറയുന്നതും എന്റെ എന്തെങ്കിലും കാര്യം ടിവിയിൽ വരുമ്പോഴും അവർ അത്രയേറെ എക്സൈറ്റ്മെന്റോടെയാണ് കാണുന്നത്. അവർ എല്ലാവരും എനിക്ക് തരുന്ന ഒരു റെസ്പെക്ടുണ്ട്.

അതുപോലെ ഈ ഇന്റസ്ട്രിയിൽ നിന്നും ഇതുവരെ ഒരു മോശം അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. അതെല്ലാം എനിക്ക് കിട്ടാൻ കാരണമായി തോന്നിയിട്ടുള്ളത് ഞാൻ ചെയ്തിട്ടുള്ള സിനിമകളും കഥാപാത്രങ്ങളുമാണ്. അത് നഷ്ടപ്പെടുത്താൻ എനിക്ക് താൽപര്യമില്ലെന്നാണ് സംവൃത പറഞ്ഞത്. വളരെ അപൂർവ്വമായി വെക്കേഷൻ സമയത്ത് മാത്രമാണ് സംവൃത നാട്ടിൽ എത്താറുള്ളത്.

അടുത്തിടെ സംവൃത നാട്ടിലെത്തിയത് പ്രിയ കൂട്ടുകാരിയായ മീര നന്ദന്റെ വിവാഹം കൂടാൻ വേണ്ടിയായിരുന്നു. മല്ലു സിങ്, സ്വപ്ന സഞ്ചാരി തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ് സംവൃതയും മീര നന്ദനും. വിവാഹ റിസപ്ഷന് സിംപിൾ ലുക്കിലെത്തിയ സംവൃതയുടെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു.

content highlight: samvrutha-sunil-revealed-the-reason-behind-not-doing-glamorous-roles