Celebrities

‘സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത്’; താൻ പഠിച്ച കിത്താബിൽ അങ്ങനെയാണെന്ന് ഷിയാസ് കരീം | shiyas-kareem-reacted

കൊല്ലം സുധിയുടെ ​ഗന്ധം ഭാര്യയുടെ ആവശ്യപ്രകാരം പെർഫ്യൂമാക്കി നൽകിയ ശേഷം ലക്ഷ്മിയെ വിമർശിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്

അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. ഇടയ്ക്കിടെ രേണുവിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും യൂട്യൂബ് ചാനലിൽ ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. എന്നാൽ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ വെച്ച് നിരന്തരമായി വീഡിയോ ചെയ്ത് പണം സമ്പാദിക്കുകയാണെന്ന വിമർശനം അടുത്തിടെയായി ലക്ഷ്മിക്കെതിരെ നിരന്തരമായി ഉയരുന്നുണ്ട്.

എല്ലാ മാസവും ഒരു തുക സുധിയുടെ ഭാര്യ രേണുവിനും മക്കൾക്കുമായി ലക്ഷ്മി നൽകാറുണ്ട്. രേണു തന്നെയാണ് ഒരിക്കൽ ഈ കാര്യം വെളിപ്പെടുത്തിയത്. മരണശേഷം മാത്രമല്ല മരണത്തിന് മുമ്പും സുധി ചേട്ടനെ സഹായിക്കുകയും അദ്ദേഹം സഹോദരിയെ പോലെ കണ്ട് സ്നേഹിച്ചിരുന്നയാളാണ് ലക്ഷ്മിയെന്നും രേണു പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

അടുത്തിടെയായിരുന്നു സന്നദ്ധ സംഘടന സുധിയുടെ കുടുംബത്തിനായി നൽകിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. പ്രോ​ഗാമും മറ്റുമായി തിരക്കിലായിരുന്നതിനാൽ ലക്ഷ്മി പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല.

കൊല്ലം സുധിയുടെ ​ഗന്ധം ഭാര്യയുടെ ആവശ്യപ്രകാരം പെർഫ്യൂമാക്കി നൽകിയ ശേഷം ലക്ഷ്മിയെ വിമർശിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ പ്രതികരിച്ച് നടനും മിമിക്രി താരവുമായ സാജു നവോദയ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ താൻ പറയു എന്നാണ് സാജു നവോദയ പറഞ്ഞത്.

എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുക എന്നുമാണ് സജു നവോദയ പറഞ്ഞത്. ഇപ്പോഴിതാ ഇതേ വിഷയത്തില്‌ പ്രതികരിച്ച് എത്തിയിരിക്കുകയാണ് അഭിനേതാക്കളും സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.

കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ മീഡിയയോട് വിശേഷങ്ങൾ പങ്കിടവെയാണ് ലക്ഷ്മി നക്ഷത്ര വിഷയത്തിൽ ഇരുവരും പ്രതികരിച്ചത്. ഓരോ ആളുകളും ഓരോ രീതിയാണ് എന്നെ ഞാൻ പറയൂ. നമ്മൾ എല്ലാവരും വ്യത്യസ്തരാണ് അപ്പോൾ രീതികളിലും മാറ്റം ഉണ്ടാകും. ലക്ഷ്മി പെർഫ്യൂം ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു. എനിക്ക് അപ്പോഴാണ് പെർഫ്യൂം അങ്ങനെ ചെയ്യാനാകുമെന്ന് അറിയുന്നത് തന്നെ.

ലക്ഷ്മി അത് എന്തിനാണ് യൂട്യൂബിൽ പങ്കിട്ടതെന്ന് എനിക്ക് അറിയില്ല. ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്. അതുകൊണ്ട് ഞാൻ ചെയ്യുന്നത് ആരോടും പറയാറില്ല. പിന്നെ ഓരോരുത്തർക്കും ഓരോ രീതികൾ ആണല്ലോ എന്നാണ് ഷിയാസ് പറഞ്ഞത്. പിന്നീട് അനുവാണ് സംസാരിച്ചത്.

ഞാൻ സുധിച്ചേട്ടന്റെ വീട്ടിൽ പോയപ്പോൾ ചേച്ചി ഇങ്ങനെ ഒരു ആവശ്യം പറഞ്ഞു. അങ്ങനെ ഞാനാണ് ലക്ഷ്മി ചേച്ചിയോട് ഇക്കാര്യം സൂചിപ്പിക്കുന്നത്. ചേച്ചി അത് ചെയ്ത് കൊടുത്തു. പിന്നെ ഇങ്ങനെ ഒരു കാര്യമുണ്ടെന്ന് ലോകം അറിയട്ടെ… ആർക്ക് എങ്കിലും ഉപകാരം ചെയ്യുന്നെങ്കിൽ ചെയ്തോട്ടെയെന്ന് കരുതിയാകും ചേച്ചി അത് പങ്കുവെച്ചത് എന്നാണ് വിഷയത്തിൽ പ്രതികരിച്ച് അനുമോൾ പറഞ്ഞത്. സുധിയുടെ മരണശേഷം ആ കുടുംബത്തിന് താങ്ങും തണലുമായി എപ്പോഴും ലക്ഷ്മി നിൽക്കാറുണ്ട്.

content highlight: shiyas-kareem-reacted