മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ചിത്ര. ഒരു ഗായിക എന്നതിലുപരി ചിത്രയോട് ഒരു പ്രത്യേകമായ ഇഷ്ടം തന്നെയാണ് മലയാളി പ്രേക്ഷകർക്ക് ഉള്ളത് അതിന് കാരണം താരത്തിന്റെ വിനയവും സംസാര രീതികളും ഒക്കെ തന്നെയാണ്. ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്നത് അകാലതൻ മരണപ്പെട്ടുപോയ ചിത്രയുടെ മകളായ നന്ദനയാണ് നന്ദനയുടെ മരണം ചിത്രയെ നന്നായി തന്നെ ഉലച്ചു കളഞ്ഞു. മകളുടെ മരണശേഷം കുറച്ച് അധികം കാലം ചിത്ര ഗാനരംഗത്ത് നിന്ന് വരെ വിട്ടുനിൽക്കുന്നതായി ആണ് മനസ്സിലാക്കാൻ സാധിച്ചത്
മകളുടെ മരണശേഷം തിരികെ ജീവിതത്തിലേക്ക് വരിക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധി തന്നെയായിരുന്നു എന്നാണ് താരം വ്യക്തമാക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രയുടെ വേദനയ്ക്ക് വലിയൊരു ആശ്വാസം എന്ന നിലയിലാണ് ഒരു വീഡിയോ ശ്രദ്ധ നേടുന്നത്. artomanic എന്നാൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഒരു വീഡിയോ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ചിത്രയുടെ മകൾ നന്ദന ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എങ്ങനെ ഇരിക്കുമായിരുന്നു എന്ന രീതിയിലാണ് ഈ വീഡിയോ ശ്രദ്ധ നേടുന്നത്.
മകൾക്ക് ഒപ്പം ചിത്രം നിൽക്കുന്നതായ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെ വേഗം തന്നെ ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകയും ചെയ്യുന്നു. ഇത് ചിത്രയുടെ കൈകളിൽ ലഭിക്കുമ്പോൾ തീർച്ചയായും സന്തോഷവും വേദനയും സമ്മിശ്രമായ അനുഭവിക്കാൻ തോന്നും എന്നാണ് പലരും പറയുന്നത്. അതേസമയം ചിത്രയുടെ മകൾ ജനനസമയത്ത് തന്നെ ഡൗൺ സിൻഡ്രം ഉള്ള കുട്ടിയായിരുന്നു എന്നും, അങ്ങനെ ഒരു കുട്ടി വളരുമ്പോൾ എങ്ങനെയാണ് ഇരിക്കേണ്ടത് അതേപോലെ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്.