ചർമം സംരക്ഷിക്കാൻ പല വഴികളും തേടുന്നവരാണ് കൂടുതൽ പേരും. പല തരം ഫേയ്സ് പാക്കുകൾ മാറി മാറി ഉപയോഗിക്കുന്നതിന് പകരം ഇനി പ്രകൃതിദത്ത മാർഗങ്ങളിലൂടെ ചർമം സംരക്ഷിക്കാം. വീട്ടിലെ സൗന്ദര്യ സംരക്ഷണ കൂട്ടുകളിൽ പ്രധാനിയാണ് കടലപ്പൊടി അല്ലെങ്കിൽ കടല മാവ്. മുഖ ചർമ്മത്തിന് തിളക്കം നൽകാനും പാടുകൾ മാറ്റാനുമായി ഇത് ഏറെ സഹായകമാണ്. കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്നതാണ്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി ചർമ്മം മനോഹരമാക്കുന്നു.
മുഖസൗന്ദര്യത്തിനായി കടലമാവ് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് അറിയാം…
ഒന്ന്…
മൂന്ന് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂൺ ഒലീവ് ഓയിലും അൽപം നാരങ്ങാ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ചർമ്മം തിളങ്ങാൻ ഈ പാക്ക് സഹായിക്കും.
രണ്ട്…
ഒരു സ്‌പൂൺ അരിപൊടി, ഒരു സ്‌പൂൺ കടലമാവ്, അൽപം തേൻ ആവശ്യത്തിന് തെെരും ചേർത്ത് യോജിപ്പിച്ച് ഒരു പേസ്റ്റ് തയാറാക്കുക. ഈ മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം മുഖം കഴുകി വ്യത്തിയാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്…
മൂന്ന് ടീസ്പൂൺ കടലമാവിലേയ്ക്ക് ഒന്നര ടീസ്പൂൺ വീതം ഓട്‌സ് പൊടിച്ചതും തൈരും ചേർത്ത് മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 15- 20 മിനിറ്റിന് ശേഷം കഴുകിക്കളയം. കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും.
content highlight: besan-face-pack