Celebrities

മുറപ്പെണ്ണിന്റെ കൈപിടിച്ച് ബാല; നടന് നാലാം വിവാഹം | bala-marries-cousin-kokila-fourth-wedding

വിവാഹത്തിന് ശേഷം ബാല വധുവിനെ കുറിച്ച് സംസാരിച്ചു

കൊച്ചി: നടന്‍ ബാല നാലാമതും വിവാഹിതനായി. നടന്റെ ബന്ധുവായ കോകിലയാണ് വധു. കലൂരിലെ ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. വിവാഹത്തിന് ശേഷം ബാല വധുവിനെ കുറിച്ച് സംസാരിച്ചു. തന്റെ സ്വന്തം തന്നെയാണ് വധു. തമിഴ്‌നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. 74 വയസായി അമ്മയ്ക്ക്, അമ്മയുടെ ആരോഗ്യ നിലയെ എല്ലാം കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തത്. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും ബാല കൂട്ടിച്ചേർത്തു.

താൻ വീണ്ടും വിവാഹിതനാകുമെന്ന് കഴിഞ്ഞ ദിവസം ബാല അറിയിച്ചിരുന്നു. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ടെന്നും ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണമെന്നുമായിരുന്നു നടൻ പറഞ്ഞത്.

വർഷങ്ങളായി മുൻഭാര്യ അമൃതയ്‌ക്കെതിരെ ആരോപണമുയർത്തി നടൻ ബാല രംഗത്തുണ്ട്. ആ കാലയളവിലൊന്നും അമൃത തന്റെ ഭാഗം തുറന്നുകാട്ടാനോ ബാലയ്‌ക്കെതിരെ സംസാരിക്കാനോ തയ്യാറായിരുന്നില്ല. കോടതിയുടെ പരിഗണനയിൽ ഒത്തുതീർപ്പാക്കിയ ഡിവോഴ്സ് വിഷയമായതിനാൽ തന്റെ നിലപാടിൽ അമൃത ഉറച്ചുനിന്നു. എന്നാൽ, ബാല വിടാൻ ഭാവമുണ്ടായിരുന്നില്ല. അമൃതയെ സ്ഥിരം അധിക്ഷേപിച്ച് കൊണ്ടിരുന്നു. വളർന്നുവരുന്ന ഒരു മകൾ തനിക്കുണ്ടെന്ന് ബോധ്യമില്ലാതെയായിരുന്നു ഈ അധിക്ഷേപമെന്ന് സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടി.

അടുത്തിടെ ആദ്യമായി ബാലയ്‌ക്കെതിരെ മകൾ രംഗത്ത് വന്നു. അമ്മയെ ഉപദ്രവിക്കുമായിരുന്നുവെന്നും, തനിക്ക് ഒരിക്കൽ പോലും ഒരു സമ്മാനം അയക്കുകയോ തന്നെ കാണണമെന്ന് അമ്മയെ വിളിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു മകൾ പറഞ്ഞത്. ഇതോടെ, കരഞ്ഞുകൊണ്ട് വികാരഭരിതനായി ബാല വീണ്ടും വന്നു. ഈ കരച്ചിലിൽ സോഷ്യൽ മീഡിയ വീണു. തുടർന്ന് അമൃതയ്ക്കും മകൾക്കും നേരെ നടന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമായിരുന്നു. വിവാദം കെട്ടടങ്ങിയ സമയം, അമൃത ബാലയ്‌ക്കെതിരെ കേസ് നൽകി. വ്യക്തിഹത്യ ചെയ്തെന്നാരോപിച്ചായിരുന്നു കേസ്. പോലീസ് ബാലയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

എന്നിട്ടും ബാലയുടെ ആരോപണങ്ങൾ അവസാനിച്ചില്ല. തന്നെ കുടുക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് പുതിയ വിവാഹ വെളിപ്പെടുത്തൽ. എന്നാൽ, ഇത്തവണ പഴയത് പോലെ ഒന്നും ഏറ്റില്ല. അമൃതയ്ക്ക് മുൻപ് ബാല ഒരു വിവാഹം കഴിച്ചിരുന്നു. അമൃതയ്ക്ക് ശേഷവും ബാല ഒരു വിവാഹം കഴിച്ചു. എലിസബത്ത്. വീണ്ടും വിവാഹിതനാകുമെന്ന ബാലയുടെ പ്രഖ്യാപനത്തിനു ശേഷം എലിസബത്ത് പോസ്റ്റുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു.

content highlight: bala-marries-cousin-kokila-fourth-wedding