തമിഴ് ചലച്ചിത്രതാരം സൂര്യയോടുള്ള ഇഷ്ടം കൂടിയത് ഏത് ചിത്രം കണ്ടതിനു ശേഷം എന്ന് തുറന്നുപറയുകയാണ് കോൺഗ്രസ് നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. ഡൽഹി എയർപോർട്ടിൽ വെച്ച് നേരിൽ കണ്ട ചിത്രവും രമേശ് ചെന്നിത്തല സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. തൻറെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ സൂര്യയെ ഡൽഹി എയർപോർട്ടിൽ വച്ചാണ് രമേശ് ചെന്നിത്തല കണ്ടത്.
സൂര്യയുടെ തൻറെ കാഴ്ചപ്പാടും ചിത്രങ്ങൾക്കൊപ്പം രമേശ് ചെന്നിത്തല സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. “ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ! സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡൽഹി എയർ പോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി. കുശലം പങ്കുവച്ചു…”, രമേശ് ചെന്നിത്തല കുറിച്ചു.
ഇന്ത്യൻ സിനിമയിൽത്തന്നെ അപ്കമിംഗ് റിലീസുകളിൽ ഏറ്റവും പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ഒന്നാണ് സൂര്യയുടെ കങ്കുവ. ബഹുഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി എത്തുന്ന ചിത്രം തിയറ്ററുകളിലെത്തുക നവംബർ 14 ന് ആണ്. സ്റ്റുഡിയോ ഗ്രീൻ, യു വി ക്രിയേഷൻസ് എന്നീ ബാനറുകളിൽ കെ ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ ബജറ്റ് 300 കോടിയാണ്. ബോബി ഡിയോൾ ആണ് ചിത്രത്തിലെ പ്രതിനായകൻ. ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടിയ ചിത്രമായതിനാൽ അവിടുത്തെ പ്രൊമോഷൻ പരിപാടികളും വലിയ പ്രാധാന്യത്തോടെയാണ് അണിയറക്കാർ നടത്തുന്നത്.
content highlight: ramesh-chennithala-shares-a-pic-with-suriya