മലയാളത്തിൽ സൂപ്പർ താരങ്ങളെ പോലെ തന്നെ വളരെ പ്രശസ്തമായ ഒരു പേരാണ് എൻറണി പെരുമ്പാവൂർ. മലയാള സിനിമയിലെ നിർണായക സ്വാധീനമുള്ള നിർമ്മാതാവായി വളരുകയായിരുന്നു ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവർ ആയാണ് തുടക്കം. അദ്ദേഹത്തിന് മോഹൻലാലും ആയുള്ള ആത്മബന്ധം വളരെ വലുതാണ്.
ഇപ്പോഴിതാ ആന്റണിയെ മോഹൻലാലിൻറെ അടുക്കൽ എത്തിച്ചത് താൻ ആണെന്ന് പറയുകയാണ് നാരായണൻ.
“പട്ടണ പ്രവേശത്തിലാണ് ഞാൻ ആന്റണിയെ അയാളുടെ ഡ്രൈവർ ആക്കി കൊടുക്കുന്നത്. ആ സമയത്ത് അദ്ദേഹത്തിൻറെ കല്യാണം കഴിഞ്ഞ സമയമാണ്. അവിടെനിന്ന് രാവിലെ വിളിക്കാൻ പോകണം. രണ്ട് ഡ്രൈവർമാർ ആണ് ഉണ്ടായിരുന്നത്. ഷണ്മുഖത്തിന്റെ ഡ്രൈവർ ആയിരുന്ന തമിഴനായ കുമാറും പിന്നെ ആന്റണിയും. കുമാറിനെ തനിക്ക് ഡ്രൈവർ ആക്കി തരുമോ എന്ന് ലാൽ സാർ ആവശ്യപ്പെട്ടു. അയാൾ പറഞ്ഞു പറ്റില്ലെന്ന്. പിന്നീട് ആൻറണിയോട് ചോദിച്ചു. ചോദിക്കുന്നതിനു മുൻപേ ആൻറണി ഒക്കെയായിരുന്നു.
മോഹൻലാലിനും ആന്റണിയും നന്മയെ ഉണ്ടായിട്ടുള്ളൂ. ആൻറണിക്ക് ഇപ്പോൾ എന്നെ കണ്ടാൽ അറിയില്ല. ഇപ്പോൾ എന്നെ നാരായണ എന്നാണ് വിളിക്കുന്നത്”.
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ഇങ്ങനെയൊരു ക്രെഡിറ്റ് വെള്ളിത്തിരയില്‍ തെളിയുന്നത് 2000ലാണ്. അന്ന് കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിയ നരസിംഹം എന്ന മെഗാഹിറ്റ് ചിത്രമായിരുന്നു ആദ്യ നിര്‍മ്മാണസംരഭം. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാതാവിന്റെ കുപ്പായമിടുന്നത്. പിന്നീട് രാവണപ്രഭു, നരന്‍, ദൃശ്യം തുടങ്ങി ഒപ്പം വരെയുള്ള സൂപ്പര്‍ഹിറ്റ് സിനിമകള്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങി. ഇനി മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുക. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന സിനിമയും നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ തന്നെ.
സൂപ്പര്‍താരത്തിന്റെയും ഡ്രൈവറുടെയും സൗഹൃദം
മോഹന്‍ലാലും ഡ്രൈവര്‍ ആന്റണിയും തമ്മിലുള്ള സൗഹ-ൃദത്തിന്റെ കഥ ചിലപ്പോള്‍ ഒരു സിനിമയ്‍ക്കു പോലും പ്രചോദനമാകുന്നതായിരിക്കും. ആന്റണിക്ക് മോഹന്‍ലാലിനോടുള്ള ആരാധനയും അടുപ്പവും സിനിമാലോകത്തെ സജീവ ചര്‍ച്ചയാണ്. ആന്റണിക്ക് ഭാര്യയാണോ ലാല്‍ സാറാണോ വലുത് എന്ന് ചോദിച്ചാല്‍ പോലും ഉത്തരം ലാല്‍ സാര്‍ എന്നുതന്നെയായിരിക്കും. ഒരു അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ ഇക്കാര്യം തുറന്നുപറയുന്നുണ്ട്. ഒരിക്കല്‍ ഭാര്യ ശാന്ത ആന്റണിയോട് ചോദിച്ചു. ഞാനും ചേട്ടനും ലാല്‍ സാറിനൊപ്പം ഒരു ബോട്ടില്‍ യാത്ര ചെയ്യുകയാണെന്ന് വിചാരിക്കുക. ഒരു അപകടത്തില്‍ പെട്ട് ലാല്‍ സാറും ഞാനും വെള്ളത്തില്‍ വീണു. ചേട്ടന്‍ രക്ഷപ്പെട്ടു. ചേട്ടന് ഒരാളെ മാത്രമേ രക്ഷിക്കാന്‍ കഴിയൂ. ആരെയായിരിക്കും ചേട്ടന്‍ രക്ഷിക്കുക. ലാല്‍ സാറിനെ എന്നായിരുന്നു ഉത്തരം
മോഹന്‍ലാലിനെ കാണാന്‍ ആന്റണി പെരുമ്പാവൂരിന്റെ സമ്മതം വേണം എന്ന് ചില സംവിധായകരും നിര്‍മ്മാതാക്കളും പരാതി പറയുന്നയിടം വരെ എത്തി പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം.
content highlight: antony-perumbavoor-real-life-story