സ്ത്രീകളുടെയും പുരുഷൻമാരുടെയും പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഉള്ളുകുറഞ്ഞതും പൊട്ടിപോകുന്നതുമായ നിങ്ങളുടെ പഴയ മുടിയോട് ബൈ പറയാം. എല്ലാ വീടുകളിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ആവണക്കെണ്ണ അഥവാ കാസ്റ്റർ ഓയിൽ. ഇതിന് നിരവധി ഗുണങ്ങളാണ് ഉള്ളത്.
വരണ്ട ചർമ്മം, മുടിയുടെ ഉള്ള് കുറയൽ, മുടിയുടെ പിളർന്ന അറ്റങ്ങൾ, മുടി കൊഴിച്ചിൽ എന്നിവയ്ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമാണ് ആവണക്കെണ്ണ. ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഉള്ളതിനാൽ ഇത് പല സൗന്ദര്യവർദ്ധക വസ്തുക്കളിലും സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിലും ഒരു സാധാരണ ഘടകമാണ്.
ആവണക്കെണ്ണയിലെ റിസിനോലെയിക് ആസിഡ് മുടിക്ക് ഗുണം ചെയ്യും. റിസിനോലെയിക് ആസിഡ് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ജേണൽ ഓഫ് എത്നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. തലയോട്ടിയിൽ രക്തചംക്രമണം വർദ്ധിപ്പിച്ച് അവയ്ക്ക് ഓക്സിജനും പോഷകങ്ങളും വർദ്ധിപ്പിച്ച് മുടി വളർച്ചയെ വേഗത്തിലാക്കുന്നതിന് സഹായിക്കുന്നു.
ഒമേഗ-6, ഒമേഗ-9 ഫാറ്റി ആസിഡുകൾ തുടങ്ങിയ ഫാറ്റി ആസിഡുകളും ഈ എണ്ണയിൽ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായതിനാൽ മുടിയുടെ വളർച്ച കൂട്ടുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യുന്നു.
ആവണക്കെണ്ണയിൽ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗസ്, ആൻറിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ, ശിരോചർമ്മത്തിലെ അണുബാധകളും കഷണ്ടി പാടുകൾ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളും പരിഹരിക്കാനുള്ള മികച്ച പരിഹാരമാണിത്.
ഒരു ചെറിയ പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ആവണക്കെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഇത് തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് നേരം മസാജ് ചെയ്ത ശേഷം തല ഷാംപൂ ഉപയോഗിച്ച് കഴുകുക.
content highlight: castor-oil-for-hair-growth-and-dandruff