പണ്ടുകാലത്ത് നല്ല സുന്ദരമായ ചുരുണ്ട മുടി ഉണ്ടായിട്ടും സ്ട്രൈറ്റ് ചെയ്ത് ആണ് നടന്നിരുന്നത്. എന്നാൽ ഇന്ന് ആളുകൾക്ക് ഇഷ്ടം ചുരുണ്ട മുടിയാണ്. അതിനു ഒരുപക്ഷേ കാരണം വരുന്ന സിനിമകൾ ആവാം. അതിലെ കഥാപാത്രങ്ങൾക്ക് ചുരുണ്ട മുടി സൗന്ദര്യം നൽകുമ്പോൾ എന്തുകൊണ്ട് തങ്ങൾക്കും അങ്ങനെ ആയിക്കൂടാ എന്ന് ഇന്നത്തെ തലമുറ ചിന്തിച്ചു കാണണം. എന്നാൽ ചുരുണ്ട മുടിയെ സംരക്ഷിക്കാം കുറച്ച പാടാണ്. എന്നാൽ അതൊന്നു ശ്രദ്ധിച്ചാൽ നമുക്ക് നല്ല ആരോഗ്യമുള്ള ചുരുണ്ട മുടി സ്വന്തമാക്കാം.
- ഇടക്കിടെ മുടി വെട്ടുന്നത് മുടിയുടെ അറ്റം പിളരുന്നതിനെ പ്രതിരോധിക്കും. ഇത് വഴി മുടിക്ക് ആരോഗ്യകരമായ ഒരു മാറ്റം ഉറപ്പ് വരുത്താന്‍ സാധിക്കും. മാത്രമല്ല മുടി പൊട്ടാതെ വേര്‍പെടുത്തി എടുക്കുന്നതിന് വേണ്ടി വിശാലമായ പല്ലുള്ള ചീപ്പ് ഉപയോഗിക്കണം. കൂടാതെ ലീവ്-ഇന്‍ കണ്ടീഷണറുകള്‍ അല്ലെങ്കില്‍ മുടി ചുരുട്ടാന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ എന്നിവയെല്ലാം അതുപോലെ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.
- ചുരുണ്ട മുടിയെ പോഷിപ്പിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ മാര്‍ഗം എപ്പോഴും വീട്ടില്‍ തന്നെ തയ്യാറാക്കിയ ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിക്കുക എന്നതാണ്. അതിനായി അവോക്കാഡോ, തേന്‍ മാസ്‌കുകള്‍ ഉപയോഗിക്കാം. ഇവ മുടിക്ക് ആഴത്തിലുള്ള ജലാംശം നല്‍കുന്നു, അതേസമയം വാഴപ്പഴം, ഒലിവ് ഓയില്‍ മാസ്‌കുകള്‍ തിളക്കവും മൃദുത്വവും നല്‍കുന്നതിനും സഹായിക്കുന്നു. ഇവയെല്ലാം എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതുമാണ്.
- ആവക്കോഡോ അല്ലെങ്കില്‍ അതുപോലെയുള്ള മാസ്‌കുകള്‍ എപ്രകാരം ഉപയോഗിക്കാം എന്ന് നോക്കാം. ഉദാഹരണത്തിന് ഒരു അവോക്കാഡോ മാസ്‌ക് ഉണ്ടാക്കാന്‍, ഒരു പഴുത്ത അവോക്കാഡോ രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ ഉപയോഗിച്ച് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക. നനഞ്ഞ മുടിയില്‍ പുരട്ടുക, 30 മിനിറ്റ് ശേഷം നന്നായി കഴുകുക. ഒരു വാഴപ്പഴ മാസ്‌കിനായി, ഒരു പഴുത്ത വാഴപ്പഴം രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ കലര്‍ത്തി അതേ രീതിയില്‍ തന്നെ പിന്തുടരാവുന്നതാണ്. ഇതെല്ലാം ആരോഗ്യകരമായ തലയോട്ടിയും മികച്ച കേശസംരക്ഷണ മുതല്‍ക്കൂട്ടും ആണ്.
- ചുരുണ്ട മുടി നാച്ചുറലായി തന്നെ വളരെയധികം ആകിരണ ശേഷിയുള്ളതാണ്. അതായത് ഇത്തരം മുടിയിഴകള്‍ കൂടുതല്‍ പൊടി ഈര്‍പ്പം എന്നിവ വായുവില്‍ നിന്ന് പിടിച്ചെടുക്കുകയും അവ മുടിയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു. മുടിയുടെ പുറമേയുള്ള ക്യൂട്ടിക്കിള്‍ ലെയര്‍ ഉയര്‍ന്നിരിക്കുന്നത് മുടിയിഴകളെ വരണ്ടതും ഫ്രിസ്സിയുമാക്കുന്നു. അതുകൊണ്ട് തന്നെ ഉറങ്ങുമ്പോഴും, പുറത്ത് പൊടിപടലങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴും, ബൈക്കിൽ യാത്ര ചെയ്യുമ്പോഴും ഒക്കെ കെട്ടിയിടാൻ ശ്രമിക്കാം.
- ചുരുണ്ട മുടിയുള്ളവര്‍ക്ക് കുളിച്ചാല്‍ മുടി പെട്ടെന്ന് ഉണങ്ങില്ല. അതുകൊണ്ട് മുടി ഉണക്കുന്നതിനായി ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്ന ശീലം പലർക്കും ഉണ്ടാവാം. വളരെയധികം സമയം ബ്ലോ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിക്ക് നല്ലതല്ല. മുടിയെ സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക.
- ചുരുണ്ട മുടിയുള്ളവർ എല്ലാവരും ഉപയോഗിക്കുന്നതുപോലെ ചെറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. വലിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. കുളിച്ച ഉടനെ ചീപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. നനഞ്ഞ മുടി ചീകുന്നതിനു പകരം കൈ വിരലുകൾ കൊണ്ട് കെട്ടുകൾ അകറ്റാം.
- എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണെങ്കിലും അധികം എണ്ണ തലയില്‍ തേക്കുന്നത് മുടി വരണ്ടു പോകുന്നതിന് കാരണമാകും. തലയോട്ടിയില്‍ മാത്രം എണ്ണ തേക്കാന്‍ ശ്രമിക്കുക മുടിയിഴകളില്‍ എണ്ണ അധികമായാല്‍ അധികം ഷാംമ്പൂ ഉപയോഗിക്കേണ്ടി വരും. ഇത് മുടിയിഴകളെ കൂടുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു.\
ചുരുണ്ട മുടിക്ക് എപ്പോഴും ശ്രദ്ധ കൂടുതല്‍ വേണം. ഇവര്‍ ഷാമ്പൂ ഉപയോഗിക്കുന്നവരെങ്കില്‍ പലപ്പോഴും സള്‍ഫേറ്റ് ഇല്ലാത്ത ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മുടിയിലെ സ്വാഭാവിക എണ്ണ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുന്നു. അത് മാത്രമല്ല മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ആഴത്തില്‍ മുടിയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ശ്രമിക്കണം. ഇത് മുടിയുടെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണും.
content highlight: how-to-take-care-of-curly-hair