കൗമാരത്തിലും യൗവനത്തിലും മിക്ക പെണ്‍കുട്ടികളും നേരിടുന്ന പ്രശ്‌നമാണ് ഓയിലി സ്കിൻ. എന്നാൽ എണ്ണമയമുള്ള ചര്‍മ്മം എങ്ങനെ സംരക്ഷിക്കണമെന്ന് പലര്‍ക്കും അറിയില്ല. ഇങ്ങനെയുള്ള ചര്‍മ്മത്തില്‍ വളരെ പെട്ടെന്നായിരിക്കും മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ ഉണ്ടാകുന്നത്.
സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതലായുള്ള സെബം ഉല്‍പ്പാദിപ്പിക്കുന്നതു കൊണ്ടാണ് ചര്‍മ്മം എണ്ണമയമുള്ളതാകുന്നത്. കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന സെബം ചര്‍മ്മോപരിതലത്തില്‍ വന്നടിഞ്ഞ് ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കുന്നു. അമിതമായ എണ്ണമയം ചര്‍മ്മത്തില്‍ പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം ചര്‍മ്മം മങ്ങിയതായിരിക്കും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
അത് പോലെ ഐസ്ക്രീം, ചോക്ലേറ്റ്, ചീസ്, ബട്ടര്‍, നെയ്യ് പോലുള്ളവ പൂര്‍ണമായും ഒഴിവാക്കുക. പുഴുങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കുക. വിറ്റമിന്‍ ബി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
മീന്‍
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ മാത്രമല്ല വരണ്ട ചര്‍മ്മമുള്ളവരും ദിവസവും ധാരാളം മീന്‍ കഴിക്കാന്‍ ശ്രമിക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് മീനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറാന്‍ മീന്‍ കഴിക്കുന്നത് ഗുണം ചെയ്യും.
കരിക്കിന്‍ വെള്ളം
എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കരിക്കിന്‍ വെള്ളം. എണ്ണമയ ചര്‍മ്മമുള്ളവര്‍ ദിവസവും ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. കരിക്കിന്‍ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള പാട്, മുഖത്തെ ചുളിവുകള്‍ എന്നിവ മാറാന്‍ സഹായിക്കും.
വെള്ളരിക്ക
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാന്‍ ശ്രമിക്കുക. വെള്ളരിക്കയുടെ നീര് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് മുഖം തിളങ്ങാനും മുഖത്തെ കറുത്ത പാടുകള്‍ മാറാനും നല്ലതാണ്.
പഴം
പഴത്തില്‍ വിറ്റാമിന്‍ ഇ, പൊട്ടാഷ്യം, ഫോസ്ഫേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഒാരോ പഴം കഴിക്കുന്നത് ചര്‍മ്മം കൂടുതല്‍ ആരോഗ്യത്തോടെ സംരക്ഷിക്കാനും ചര്‍മ്മത്തിലെ പൊടിയും അഴുക്കും മാറാനും സഹായിക്കും.
നട്സ്
നട്സില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ളതിനാല്‍ എണ്ണമയമുള്ള ചര്‍മ്മത്തിലെ മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. ദിവസവും പിസ്ത, അണ്ടിപരിപ്പ്, ബദാം പോലുള്ളവ കഴിക്കാന്‍ ശ്രമിക്കുക.
ഓറഞ്ചും നാരങ്ങയും
ഓറഞ്ചിലും നാരങ്ങയിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുഖക്കുരു മാറാനും ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാകാനും സഹായിക്കും.
പച്ചക്കറികള്‍
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ പച്ചക്കറികള്‍ ധാരാളം കഴിക്കാന്‍ ശ്രമിക്കുക. പച്ചക്കറിയില്‍ ധാരാളം ഫെെബര്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മം തിളക്കമുള്ളതാക്കാനും വൃത്തിയുള്ളതാക്കാനും പച്ചക്കറികള്‍ കഴിക്കുന്നത് ഗുണം ചെയ്യും.
മുന്തിരി ജ്യൂസ്
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ദിവസവും ഒരു ഗ്ലാസ് മുന്തിരി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മുന്തിരിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. നിറം വര്‍ധിക്കാനും മുഖക്കുരു അകറ്റാനും വളരെ നല്ലതാണ് മുന്തിരി ജ്യൂസ്.
എണ്ണമയമുള്ള ചർമ്മത്തിന് ഒരു ഫേസ് മാസ്ക്
നാരങ്ങയും തൈരും
ചര്‍മ്മത്തില്‍ എണ്ണയുടെ സ്വാഭാവിക സ്രവത്തെ നിര്‍വീര്യമാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന സിട്രിക് ആസിഡ് നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്ത ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്ന ലാക്റ്റിക് ആസിഡ് തൈരിലും അടങ്ങിയിട്ടുണ്ട്. മുഖക്കുരു രൂപപ്പെടാനുള്ള പ്രധാന കാരണമായ എണ്ണയും മൃത കോശങ്ങളും നീക്കംചെയ്യാന്‍ ഇവ സഹായിക്കും.
തയ്യാറാക്കുന്ന വിധം
ഈ മാസ്‌കിനായി, നിങ്ങള്‍ക്ക് 2 ടേബിള്‍സ്പൂണ്‍ തൈര്, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ ആവശ്യമാണ്. ഈ ഫെയ്‌സ് പായ്ക്ക് ബ്രഷ് ഉപയോഗിച്ച് ചര്‍മ്മത്തില്‍ പുരട്ടി 5 – 10 മിനിറ്റ് വടുക. ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി എണ്ണയില്ലാത്ത മോയ്‌സ്ചുറൈസര്‍ മുഖത്ത് പുരട്ടുക. ചര്‍മ്മത്തിലെ എണ്ണമയം അകറ്റാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.
content highlight: remedies-to-get-rid-of-oily-skin