Movie News

കിടിലൻ ലുക്കിൽ പ്രഭാസ്; ‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍! ശ്രദ്ധപിടിച്ചുപറ്റി ‘രാജാസാബ്’ മോഷൻ പോസ്റ്റർ – prabhas new movie the raja saab prabhas motion poster

അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം 2025 ഏപ്രിൽ 10-നാണ് റിലീസാവുക

സൗത്ത് ഇന്ത്യയിൽ നിന്ന് പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധപിടിച്ചുപറ്റാൻ വേറിട്ട ലുക്കില്‍ പ്രഭാസ് എത്തുന്ന ‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. പ്രഭാസിന്റെ 45-ാം പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ ‘ദി രാജാസാബ്’ മോഷൻ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ‘കൽക്കി 2898 എ ഡി’ ക്ക് ശേഷം പ്രഭാസ് പ്രധാനവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദി രാജാസാബ്.

റൊമാന്റിക് കോമഡി ഹൊറര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ പോസ്റ്ററികളിൽ നിന്നു വ്യത്യസ്തമായി ഹൊറർ എലമെന്റുകൾക്ക് പ്രാധാന്യം നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. റൊമാന്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’, ഫാമിലി എന്‍റര്‍ടൈന്‍മെന്‍റ് ചിത്രമായ ‘പ്രതി റോജു പാണ്ഡഗെ’ എന്നിവയ്ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്.

മാളവിക മോഹനന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം 2025 ഏപ്രിൽ 10-നാണ് റിലീസാവുക. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാസാബ് എന്നാണ് ചിത്രത്തെ കുറിച്ച് പ്രഭാസ് മുൻപ് പറഞ്ഞിരുന്നത്.

STORY HIGHLIGHT: prabhas new movie the raja saab prabhas motion poster

Latest News