Celebrities

‘അദ്ദേഹത്തിന് ഞാന്‍ സ്റ്റേജില്‍ ഒതുങ്ങി നിന്ന് പാടണം, ആ സമയത്ത് എനിക്ക് ആരോടും മിണ്ടാന്‍ പറ്റുന്നില്ലായിരുന്നു’: ലക്ഷ്മി ജയന്‍

ആ മനുഷ്യന്‍ എന്റെ ലൈഫില്‍ വന്നില്ലായിരുന്നെങ്കില്‍...

മലയാളത്തിലെ ടെലിവിഷന്‍ ഷോയിലൂടെ പിന്നണിഗാന രംഗത്തേക്ക് എത്തിയ ഗായികയാണ് ലക്ഷ്മി ജയന്‍. നിരവധി സ്റ്റേജ് ഷോകളിലും മറ്റും പങ്കെടുക്കാറുണ്ട് താരം. വലിയ ആരാധകരുള്ള ഒരു ഗായിക കൂടിയാണ് ലക്ഷ്മി ജയന്‍. ഇപ്പോളിതാ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ലക്ഷ്മി ജയന്‍ സംസാരിക്കുകയാണ്. തന്റെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഗായിക.

‘കുവൈറ്റില്‍ വെച്ച് ഒരു വന്ന പ്രൊപ്പോസല്‍ ആയിരുന്നു. അദ്ദേഹം അവിടെ ഒരു പെട്രോളിയം കമ്പനിയുടെ അഡ്മിന്‍ ആയിരുന്നു. അപ്പോള്‍ എനിക്ക് തോന്നി സംഭവം ഇത് കൊള്ളാം എന്ന്. അങ്ങനെ വീട്ടില്‍ നിന്നൊക്കെ പ്രൊസീഡ് ചെയ്തു. ഡിവോഴ്‌സ് ആകുന്ന സമയത്ത് അയാളുടെ ഭാഗത്തായിരുന്നു എല്ലാ തെറ്റുകളും എന്നെനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. 2013 ലാണ് കല്യാണം കഴിഞ്ഞത് 17 ഒക്കെ ആയപ്പോഴേക്കും ഞങ്ങള്‍ വേര്‍പിരിഞ്ഞു. നേരത്തെ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കുറെ കുറ്റങ്ങള്‍ പറയുമായിരുന്നു. പക്ഷേ ഞാന്‍ കുറെ കാര്യങ്ങള്‍ കുറെ നാള്‍ എടുത്ത് ചിന്തിച്ചപ്പോഴേക്കും ശരിക്കും അദ്ദേഹം എന്റെ ലൈഫിലേക്ക് വന്നത് എന്റെ ഒരു നന്മയ്ക്ക് വേണ്ടിയിട്ട് എന്ന് എനിക്ക് തോന്നും. സംഭവം ഞാന്‍ ഡിവോഴ്‌സ് ആണ്. എങ്കിലും ഞാന്‍ അദ്ദേഹം ഇല്ലെങ്കില്‍ ഇങ്ങനെ ഇവിടെ ഇരിക്കില്ല. കലാപരമായ ആക്ടിവിറ്റീസിനോട് അദ്ദേഹത്തിന് ഇഷ്ടമല്ല എന്നല്ല. പക്ഷേ അദ്ദേഹം എന്നോട് പറയുന്നത് നീയൊരു നല്ല പാട്ടുകാരി ആയിരുന്നതില്‍ അതായത് ചിത്ര ചേച്ചിയെ പോലെ ഒക്കെ.’

‘അതായത് ചിത്ര ചേച്ചി സ്റ്റേജില്‍ പെര്‍ഫോമന്‍സ് ചെയ്യുന്നില്ല. അതുപോലെയൊക്കെ ഒതുങ്ങി നിന്ന് പാട്ട് പാടുന്ന ഒരു പാട്ടുകാരി ആവണം പിന്നെ നന്നായി പാടണം എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ അന്ന് ഞാന്‍ വിചാരിച്ചിരുന്നത് ഇത് പ്രോത്സാഹനത്തിന്റെ ഭാഗമായിട്ട് പറയുന്നതാണെന്നായിരുന്നു. അപ്പോള്‍ ഞാന്‍ ഇരുന്ന് കട്ടക്ക് പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. എങ്ങനെയെങ്കിലും എന്റെ ഭര്‍ത്താവിനെ കൊണ്ട് പറയിപ്പിക്കേണ്ട… അദ്ദേഹത്തെ ഇമ്പ്രസ്സ് ചെയ്യിപ്പിക്കേണ്ട.. അങ്ങനെയാണ് ശരിക്കും ഞാന്‍ പാട്ടൊക്കെ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയത്. അങ്ങനെ ഒരു റിയാലിറ്റി ഷോയില്‍ എനിക്ക് രണ്ടാം സ്ഥാനം കിട്ടി. അത് അദ്ദേഹം പ്രതീക്ഷിച്ചില്ലായിരുന്നു. അവിടെയാണ് ആദ്യത്തെ കടി വീണത്. അദ്ദേഹം അത് കഴിഞ്ഞ് എനിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. അതിനകത്ത് എഴുതിയിരിക്കുന്നത് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആയിരുന്നു.’

‘ഞാന്‍ കൊച്ചിനെ കളയാന്‍ ശ്രമിച്ചു, ചായ ഇട്ടു കൊടുക്കുന്നില്ല അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങളായിരുന്നു. അപ്പോള്‍ ഞാന്‍ തന്നെ വിചാരിച്ചു ഇതൊക്കെയാണോ ഒരു ഡിവോഷ്‌സിന് ഉള്ള കാര്യങ്ങള്‍ എന്ന്. അത് കണ്ടു കഴിഞ്ഞാല്‍ തോന്നും രണ്ടെണ്ണത്തിനെയും രണ്ട് ചൂരല്‍ എടുത്ത് അടിക്കണമെന്ന്. അങ്ങനത്തെ കാര്യങ്ങളായിരുന്നു. ആ സമയത്ത് എനിക്ക് പെട്ടെന്ന് ഒരു ഡിപ്രഷന്‍ പോലെ വന്നു. പക്ഷേ എനിക്ക് എന്നെ ഭാഗ്യത്തിന് തിരിച്ചറിയാന്‍ പറ്റി. എനിക്ക് ആരോടും മിണ്ടാന്‍ പറ്റുന്നില്ല, ആ സമയത്ത് എന്റെ ചിറ്റയാണ് പറഞ്ഞത്, മോളെ നീ ആ വയലില്‍ എടുത്ത് ഒന്ന് വായിക്കൂ എന്ന്. വര്‍ഷങ്ങളായിട്ട് ഞാന്‍ അത് ഒരു ഷെല്‍ഫിന്റെ മുകളില്‍ വെച്ചിരിക്കുകയായിരുന്നു വയലിന്‍. പണ്ട് ഞാന്‍ വയലിന്‍ പഠിച്ചിട്ടുണ്ടായിരുന്നു.’

‘പക്ഷേ ശരിക്കും ആ ഒരു ദിവസം ഞാന്‍ വയലിന്‍ എടുത്ത് 16 മണിക്കൂറോളം വായിച്ചു. ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ അറിയാതെ വന്ന വഴി ഓര്‍ത്തു പോവുകയാണ്. ഞാന്‍ മൂന്നോ നാലോ വര്‍ഷം വയലിന്‍ പഠിച്ചിട്ടുണ്ട്. അന്നെനിക്ക് കിട്ടാത്ത ഒരു സംഭവം ഇങ്ങനെ ഡിവോഴ്‌സിന് ശേഷം വയലിന്‍ വായിച്ച് ഒരു മാസം കൊണ്ട് എനിക്ക് കിട്ടി. ഞാന്‍ അടുത്തമാസം പ്രോഗ്രാം ചെയ്തു. നന്നായിട്ടാണോ ചെയ്തത് എന്ന് എനിക്കറിയില്ല. പക്ഷേ ഇരുന്നു ചിന്തിക്കുമ്പോള്‍ ആ മനുഷ്യന്‍ എന്റെ ലൈഫില്‍ വന്നില്ലായിരുന്നെങ്കില്‍… ഞാനിപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിച്ചു, സന്തോഷിക്കാന്‍ പഠിച്ചു, യാത്ര ചെയ്യാന്‍ പഠിച്ചു, ഏത് സിറ്റുവേഷനേയും പോസിറ്റീവ് ആയിട്ട് കാണാന്‍ പഠിച്ചു, പാട്ട് പ്രാക്ടീസ് ചെയ്യാന്‍ പഠിച്ചു.. എല്ലാം പഠിച്ചു.’ ലക്ഷ്മി ജയന്‍ പറഞ്ഞു.

STORY HIGHLIGHTS: Lakshmi Jayan about her divorce