മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് കുഞ്ചാക്കോ ബോബൻ എന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല. ഒരു ചോക്ലേറ്റ് ഹീറോ എന്ന നിലയിലാണ് താരം കൂടുതലായും ശ്രദ്ധ നേടിയിട്ടുള്ളത് എന്നാൽ അത്തരം കഥാപാത്രങ്ങളിൽ നിന്നും മാറി ഇപ്പോൾ പുതിയൊരു രീതിയിലേക്ക് താരം എത്തുകയും ചെയ്തിട്ടുണ്ട് അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് പുതിയ സിനിമകൾ തന്നെയാണ്. ബോഗൈയിൻ വില്ല അടക്കമുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെയധികം ശ്രദ്ധ നേടി.
ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തന്നെ ഭാര്യയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഏതൊരു വ്യക്തിക്കും അവരവരുടേതായ സ്പേസ് കൊടുക്കണം അല്ലാതെ ഞാൻ പറയുന്നത് മാത്രമേ എന്റെ ഭാര്യ കേൾക്കാറുള്ളൂ എന്നും എന്റെ ഭാര്യ പറയുന്നത് മാത്രമേ ഞാൻ കേൾക്കാറുള്ളൂ എന്നും ഒന്നും പറയാൻ പറ്റില്ല അങ്ങനെയൊന്നും പറഞ്ഞാൽ ഇന്നത്തെ കാലത്ത് ആർക്കും അത് അംഗീകരിക്കാൻ പോലും സാധിക്കില്ല. അഡ്ജസ്റ്റ്മെന്റിൽ പോകണമെന്ന് ഞാൻ പറയില്ല പരസ്പരമുള്ള ഒരു സ്നേഹമാണ് അത് ആക്സെപ്റ്റൻസ് എന്ന് പറയാനാണ് എനിക്കിഷ്ടം
ചാക്കോച്ചൻ പറഞ്ഞത് വളരെ വ്യക്തമായ കാര്യങ്ങൾ ആണെന്നാണ് പലരും പറയുന്നത് ശരിക്കും ഇങ്ങനെ തന്നെയാണ് ചിന്തിക്കേണ്ടത്. ഭാര്യയ്ക്ക് അവരുടേതായ സ്പേസ് കൊടുക്കുന്നത് ഒരിക്കലും ഒരു മോശം കാര്യമൊന്നുമല്ല. ഏതൊരു പെൺകുട്ടിക്കും ആവശ്യമായ ഒരു സ്വാതന്ത്ര്യം തന്നെയാണ് അത് അത് അർഹതപ്പെട്ടതാണ് അല്ലാതെ ആരും നൽകേണ്ട ഔദാര്യമല്ല എന്നും ഈയൊരു വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ചാക്കോച്ചൻ ഈ ഒരു വീഡിയോ നിമിഷനേരം കൊണ്ട് തന്നെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്
Story Highlights ; Kunjaco Boben talkes his wife