Celebrities

പുത്തന്‍ ഗെറ്റപ്പില്‍ അതീവ സുന്ദരിയായി നടി നിഖില വിമല്‍ – actress nikhila vimal latest photoshoot

ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോള്‍ നായികയായി നിറഞ്ഞ് നില്‍ക്കുകയാണ് നിഖില

മലയാളത്തിലെ യുവ നടിമാരില്‍ പ്രധാനിയാണ് നിഖില വിമല്‍. കൈ നിറയെ സിനിമകളുമായി തിരക്കിലേക്ക് പോയിക്കൊണ്ടിരിക്കുന്ന താരം മലയാളത്തിന് പുറമെ തമിഴിലും സജീവമാണ്. സോഷ്യല്‍ മീഡിയയിലെ തഗ്ഗ്‌ റാണി എന്ന വിശേഷണവും നിഖിലയ്ക്ക് സ്വന്തമായുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടി ഇടയ്ക്ക് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ ലളിതമായിട്ടുള്ള മേക്കപ്പും ഹെയര്‍ സ്‌റ്റൈലുമാണ് നിഖില തിരഞ്ഞെടുത്തിരിക്കുന്നത്. പൈൻ ഗ്രീൻ യാന കോ- ഓഡ് സെറ്റിൽ വളരെ സ്റ്റൈലിഷായാണ് നിഖില എത്തിയത്.

നിഖിലയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജിബിൻ സോമചന്ദ്രനാണ്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു.

2009 ല്‍ ഭാഗ്യദേവത എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് നിഖില കരിയര്‍ തുടങ്ങുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോള്‍ നായികയായി നിറഞ്ഞ് നില്‍ക്കുകയാണ്. മലയാളത്തിന് പുറമേ തമിഴിലും ചുവടുറപ്പിച്ച നിഖില അവിടെയും തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു.

STORY HIGHLIGHT: actress nikhila vimal latest photoshoot