ഗോകർണ്ണത്തെ ബീച്ച് സൗന്ദര്യം ആസ്വദിക്കണമെങ്കിൽ മനോഹരമായ ബീച്ചുകളാണ് ഗോകർണയിൽ ഉള്ളത്. Peaceful version of Goa എന്നാണ് ഗോകർണ അറിയപ്പെടുന്നത്. ഗോകർണ പ്രധാന ബീച്ച് നഗരത്തിൽ തന്നെ ക്ഷേത്രത്തിന് പിന്നിലായിട്ടാണ്. വിശാലമായ തീരമാണ് ഇവിടെ കാണാൻ കഴിയുന്നത്. പക്ഷേ വലിയ തിരക്കാണ് ഇവിടെ . ക്ഷേത്രവുമായി ബന്ധപ്പെട്ട മരണാനന്തരകർമ്മങ്ങൾകൂടി നടക്കുന്ന ഇടമായതിനാൽ അതിൻ്റെ ചില മാലിന്യങ്ങളും കാണാൻ സാധിക്കും. ഓം ബീച്ചാണ് ഇവിടെ ഏറ്റവും പ്രശസ്തമായാണ്. ഓം എന്നെഴുതുന്ന രൂപമാണ് ഈ ബീച്ചിനുള്ളത്.
ഇത് നഗരത്തിൽ നിന്ന് 7km അകലെയാണ് സ്ഥിതി ചെയ്യുന്നത്. പിന്നെ കുഡ്ലേ ബീച്ച്, പാരഡൈസ് ബീച്ച്, ഹാഫ് മൂൺ ബീച്ച്, സ്മാൾ ഹെൽ ബീച്ച്, ബെൽക്കൺ ബീച്ച് എന്നിങ്ങനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ചുകൾ നിരവധി ആണ്. ഇവിടൊക്കെയെത്താൻ നഗരത്തിൽ നിന്ന് ഓട്ടോ പിടിക്കണം. കുഡ്ലേ ബീച്ച് മുതൽ ഓം ബീച്ച് വഴി ഹാഫ്മൂൺ ബീച്ച് വരെ തീരത്തു കൂടെ നടന്നെത്താൻ സാധിക്കും. പോയിവരാൻ 7-8 km ഉണ്ടാകും. ഇടക്ക് കുന്നും പാറകളുമൊക്കെ കയറണം എങ്കിലും യാത്ര മനോഹരം തന്നെ. ബീച്ചുകളിൽ വാട്ടർ സ്പോർട്ട്സ് ആക്ടിവിറ്റീസ് ലഭ്യമാണ്. തീരങ്ങളിൽ ഗോവ മോഡലിൽ ഹട്ടുകളും ഷാക്കുകളും കഫെകളും സീഫുഡ് റെസ്റ്റൻ്റുകളും ബാറുകളുമാക്കെ സീസണിൽ ധാരാളം കാണാൻ സാധിക്കും. വിദേശികൾ ഇവിടെ നിരവധി എത്തുന്നുണ്ട്. യോഗ പരിശീലനം പോലുള്ള പരിപാടികളുമുണ്ട്. സന്ധ്യയായാൽ പാട്ടും മദ്യവും നൃത്തവുമായി മൊത്തത്തിൽ ഒരു ഗോവ വൈബാണ് ഇവിടെ.
ബീച്ചുകൾക്കിടയിൽ മലമുകളിലായി ഏതാനും വ്യൂ പോയിൻ്റുകളുമുണ്ട്. ജഡായുതീർത്ഥ പോയിൻ്റിൽ നിന്ന് സൂര്യാസ്തമയം കാണാൻ അതിമനോഹരമാണ്. പിന്നെ കുറച്ച് യാത്രചെയ്താൽ മിർജാൻ ഫോർട്ട്, യാനാ റോക്ക്സ്, വിഭൂതി ഫാൾസ്, തുടങ്ങി ഒട്ടേറെ സ്ഥലങ്ങൾകാണാം.