സ്വാന്തനം എന്ന ജനപ്രിയ പരമ്പരയിലൂടെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഗോപിക. അതുപോലെ തന്നെ അവതാരകനായും നടനായും ഏവർക്കും പ്രിയങ്കരനായ ആളാണ് ജിപി എന്ന ഗോവിന്ദ് പദ്മ സൂര്യ. ഇരുവരുടെയും വിവാഹം വലിയ ആഘോഷമായിരുന്നു. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള കപ്പിൽസാണ് ഗോപികയും ജിപിയും. വിവാഹം മുതൽ ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും തങ്ങളുടെ യുട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കിടാറുണ്ട് താരങ്ങൾ.
വിവാഹ നിച്ചായത്തിന്റെ ഒന്നാം വാർഷികത്തിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരങ്ങൾ. കൊച്ചിയിലെ മറയന്‍ ഡ്രൈവില്‍, മറീന വണ്ണിലെ ഇരുപത്തിയേഴാം നിലയിലാണ് പുതിയ അപ്പാര്‍ട്‌മെന്റ്.
‘ഞങ്ങൾ മറൈൻ ഡ്രൈവിൽ പുതിയ ഒരു ഫ്ലാറ്റ് വാങ്ങി. ജീവിതത്തിലെ ഈ പുതിയ തുടക്കത്തിൽ എല്ലാവരുടെയും അനുഗ്രഹം തേടുന്നു. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി’ എന്ന കുറിപ്പിനൊപ്പം വീഡിയോയും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ഗോവിന്ദ്, ഗോപിക എന്നീ പേരുകൾ കൂട്ടിച്ചേർത്ത് ‘ഗോപുര’ എന്നാണ് വീടിന് പേരുനൽകിയിരിക്കുന്നത്. ഇരുവരുടെയും ഈ പുതിയ നേട്ടത്തിന് ആശംസകളറിയിച്ച് നിരവധി ആരാധകരാണ് എത്തിയത്.
STORY HIGHLIGHT: govind padmasoorya and gopika anil share the new happy news