അഭിനേത്രി, ടിവി ഷോ അവതാരക എന്നീ നിലകളില്‍ വളരെ പ്രശസ്തി നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. സാമൂഹിക പ്രശ്‌നങ്ങളില്‍ അശ്വതി ശ്രീകാന്ത് എടുക്കുന്ന നിലപാടുകള്‍ ഒക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു പങ്കാളിയെ എങ്ങനെ തിരഞ്ഞെടുക്കണമെന്നും സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ച് എങ്ങനെ മുന്നോട്ടു ജീവിക്കണം എന്നും പറയുകയാണ് താരം
‘അപ്പുറത്തെ വീട്ടിലുള്ളവര്‍ എന്ത് പറയും, അല്ലെങ്കില്‍ നമ്മുടെ ചുറ്റുമുള്ള കുറച്ച് ആളുകള്‍ എന്ത് വിചാരിക്കും എന്നു കരുതിയിട്ട് നമ്മളുടെ വലിയ ഒരു ഇഷ്ടം മാറ്റിവയ്ക്കുന്നുണ്ടെന്ന് വിചാരിക്കുക. ആ ഇഷ്ടം കൊണ്ട് നമ്മുടെ സൊസൈറ്റിക്ക് ഒരു ഉപദ്രവവും ഇല്ല അല്ലേ? അവന് അതൊരു ഉപദ്രവം അല്ല, അങ്ങനെയുള്ള കാര്യങ്ങള്‍ പിന്നെ എന്തിന് നമ്മള്‍ മാറ്റിവയ്ക്കണം എന്നുള്ളതാണ് ചോദ്യം. അങ്ങനെ നമ്മള്‍ മാറ്റിവയ്ക്കുന്ന ചില ഇഷ്ടങ്ങളുണ്ട്. അവര് എന്ത് പറയും, ഇവര്‍ എന്ത് പറയും… എന്നൊക്കെ ചിന്തിച്ചാല്‍ ഈ സൊസൈറ്റി എന്ന് പറയുന്നത് ആരാണ് നമ്മളും കൂടെ കൂടിയിട്ടുള്ള ഒരു സിസ്റ്റം അല്ലേ. ഞാനിങ്ങനെ ഇടയ്ക്കിടയ്ക്ക് ആലോചിക്കും ഈ പറയുന്ന അവരും മരിച്ചുപോകും നമ്മളും മരിച്ചുപോകും.’
‘നമ്മള്‍ സന്തോഷമില്ലാതെ മരിച്ചുപോകും, അവര്‍ എപ്പോളോ ഒരു പ്രാവശ്യം നമ്മളെ കുറിച്ച് പറഞ്ഞിട്ട് അവരും മരിച്ചുപോകും. ഇതിലൊന്നും ഒരു പോയിന്റും ഇല്ല. ഒരു സെന്‍സും ഇല്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ. ജീവിക്കുന്ന സമയത്ത് സന്തോഷമായിട്ട് ജീവിക്കുക. ഇത് കഴിഞ്ഞിട്ട് എന്താണെന്നുള്ളതും ഇതിനു മുന്‍പ് എന്താണെന്ന് ഉള്ളതിനും ഇപ്പോഴും ഒരു തീരുമാനം ആയിട്ടില്ല. റിലീജിയസ് പെര്‍സ്‌പെക്ടീവ്‌സും സയന്‍സും തമ്മില്‍ ഇപ്പോഴും യുദ്ധം നടക്കുകയാണ്. നമുക്ക് ഇതിനെക്കുറിച്ച് വലിയ ഐഡിയ ഇല്ലാതെ നില്‍ക്കുന്ന സമയത്ത് ഉള്ളത് ഉള്ളതുപോലെ ജീവിക്കുക. ഹാപ്പി ആയിട്ട് ഇരിക്കുക. അതിന്റെ ബാക്കി പിന്നെ.’
‘നമ്മള്‍ ഒരാളെ കണ്ടു പരിചയപ്പെട്ടു, ആ സമയത്ത് ചിലപ്പോള്‍ നമുക്ക് ഇഷ്ടം തോന്നിയിട്ടുണ്ടാകാം.. നിങ്ങളുടെ പതിനാറാമത്തെ വയസ്സിലെ വ്യക്തിയെ ആയിരിക്കില്ല നിങ്ങളുടെ ഇരുപത്താറാമത്തെ വയസ്സില്‍ നിങ്ങള്‍. അന്നത്തെ നിങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും. ചില പോയിന്റ് മാത്രം കണ്ടിട്ട് ഇതാണ് എന്റെ ജീവിതം എന്ന് വിചാരിച്ചു പോകും. ശാരീരിക മാറ്റങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും കൊണ്ടാണ് നമുക്ക് അങ്ങനെ ഒരു ചിന്തയൊക്കെ വരുന്നത്. ചുറ്റുമുള്ള ആളുകളെക്കുറിച്ച് പഠിക്കണം. ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് പഠിക്കണം.’
‘നമ്മുടെ ഇവിടുത്തെ മാരേജ് എന്ന സിസ്റ്റം എങ്ങനെയാണ് വര്‍ക്ക് ആകുന്നത് എന്നതിനെക്കുറിച്ച് നല്ല ധാരണ എത്തിയിട്ട് ഒരു ഫൈനല്‍ തീരുമാനത്തിലേക്ക് പോകുന്നതായിരിക്കും എപ്പോഴും നല്ലത്. അതാണ് എനിക്ക് പറയാനുള്ളത്. നമ്മള്‍ ഒരാളെ കണ്ടു പരിചയപ്പെട്ട് ഒരു സ്പാര്‍ക്ക് ഫീല്‍ ചെയ്തു എന്ന് വെച്ച് ഇതാണ് നമ്മുടെ ജീവിതം എന്ന് തീരുമാനിക്കരുത്. കാരണം ആരെയാണെങ്കിലും നമ്മള്‍ പഠിച്ച് അറിഞ്ഞിട്ട് വേണം തിരഞ്ഞെടുക്കാന്‍. അതിന് സമയമെടുക്കും. ഇപ്പോള്‍ ധാരാളം പേര്‍ അങ്ങനെ ഒരു ലിവിങ് റിലേഷന്‍ കഴിഞ്ഞിട്ട് തീരുമാനമെടുക്കുന്നവര്‍ ഉണ്ട്.’ അശ്വതി ശ്രീകാന്ത് പറഞ്ഞു.