മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത്.
ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായിൽ ലബീബ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും രാമപുരം ജെംസ് കോളജിലെ വിദ്യാർഥികളാണ്.
ഇന്ന് വൈകീട്ട് 3.30 ഓടെ പനങ്ങാങ്ങര 38ൽ ആണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ബൈക്ക് എതിർ ദിശയിൽ വന്ന കെ.എസ്. ആർ.ടി.സി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഹസൻ ഫദലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.