Malappuram

മലപ്പുറത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത്.

ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായിൽ ലബീബ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും രാമപുരം ജെംസ് കോളജിലെ വിദ്യാർഥികളാണ്.

ഇന്ന് വൈകീട്ട് 3.30 ഓടെ പനങ്ങാങ്ങര 38ൽ ആണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ബൈക്ക് എതിർ ദിശയിൽ വന്ന കെ.എസ്. ആർ.ടി.സി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഹ​സ​ൻ ഫ​ദ​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Latest News