ഒരുപിടി മികച്ച സിനിമകള്‍ പ്രേക്ഷകര്‍ സമ്മാനിച്ച താരമാണ് തമിഴ് നടന്‍ സൂര്യ. ഇപ്പോള്‍ അദ്ദേഹത്തിന്റെ കങ്കുവ എന്ന പുത്തന്‍ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. കങ്കുവയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആകെ വൈറല്‍ ആയിരിക്കുന്നത്. വേദിയില്‍ സംസാരിക്കുന്നതിനുവേണ്ടി അവതാരിക അഭിസംബോധന ചെയ്തതിനെ തിരുത്തുകയായിരുന്നു നടന്‍ സൂര്യ.
കങ്കുവയുടെ പ്രൊമോഷന്‍ പരിപാടി മുംബൈയില്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. വേദിയില്‍ സംസാരിക്കുന്നതിനുവേണ്ടി നടന്‍ സൂര്യയെ അവതാരിക സ്വാഗതം ചെയ്തത് സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചായിരുന്നു. എന്നാല്‍ താന്‍ സൂപ്പര്‍സ്റ്റാര്‍ അല്ല എന്നും തങ്ങള്‍ക്ക് ഒരു സൂപ്പര്‍സ്റ്റാറേ ഉള്ളൂ അത് രജനീകാന്ത് സാര്‍ ആണെന്നുമാണ് സൂര്യ പറഞ്ഞത്. ‘ഞാന്‍ സൂപ്പര്‍സ്റ്റാര്‍ അല്ല. ഞങ്ങള്‍ക്ക് ഒരു സൂപ്പര്‍സ്റ്റാറേ ഉള്ളൂ. അത് രജനീകാന്ത് സാര്‍ ആണ്. നിങ്ങള്‍ക്ക് ഒരാളില്‍ നിന്ന് ഒരു ടൈറ്റില്‍ എടുത്ത് മറ്റൊരാള്‍ക്ക് നല്‍കാന്‍ ആവില്ല.’ എന്നായിരുന്നു സൂര്യയുടെ പ്രതികരണം. സൂര്യയുടെ ഈ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ രജനീകാന്തിനോടുള്ള ബഹുമാനമാണ് സൂര്യയുടെ വാക്കുകളില്‍ കാണുന്നത് എന്നാണ് മിക്ക ആളുകളും കമന്റില്‍ കുറിച്ചിരിക്കുന്നത്.
നവംബര്‍ 14-നാണ് കങ്കുവ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. കേരളത്തില്‍ 500 ല്‍ അധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുക. അതിനൊപ്പം 100 ല്‍ അധികം ഫാന്‍സ് ഷോകളും സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
STORY HIGHLIGHTS: Actor Surya about Rajinikanth