Celebrities

സമാന്തയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പ്രഭാസ്; കാരണം ഇതാണ്, വൈറലായി പഴയ വീഡിയോ – why prabhas and samantha ruth prabhu never worked together

പ്രഭാസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ പഴയ വീഡിയോ വീണ്ടും വൈറലായി

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരങ്ങളാണ് നടൻ പ്രഭാസും നടി സാമന്തയും. തെലുങ്കിലാണ് താരങ്ങൾ സജീവമെങ്കിലും മോളിവുഡിലും കോളിവുഡിലുമെല്ലാം ഇവർക്ക് ആരാധകർ ഏറെയാണ്. എല്ലാ ഒരു വിധം എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സമാന്ത അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രഭാസും സാമന്തയും ഇതുവരെ ഒന്നിച്ചെത്തിയിട്ടില്ല.

സമാന്തയ്‌ക്കൊപ്പം എന്തുകൊണ്ടാണ് ഒരു സിനിമ പോലും ചെയ്യാത്തത് എന്ന ചോദ്യത്തിന് പ്രഭാസ് വ്യക്തമായ ഉത്തരം മുൻപ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രഭാസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ പഴയ വീഡിയോ വീണ്ടും വൈറലായി. അതിൽ ഇരുവരും ഒന്നിച്ചെത്താത്തതിന്റെ കാരണമായി പ്രഭാസ് പറഞ്ഞിരുന്നത് ഇരുവരും തമ്മിലുള്ള ഉയര കുറവാണ്.

ഞാന്‍ ആറടി ഉയരമുണ്ട്, സമാന്തയ്ക്ക് 5.2 അടി ഉയരേമേയുള്ളൂ. അങ്ങനെയുള്ള തങ്ങള്‍ എങ്ങനെ ഒരുമിച്ച് അഭിനയിക്കും എന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം. എന്നാല്‍ ഹൈറ്റ് വ്യത്യാസമുള്ള എത്രയോ നടീ-നടന്മാര്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് എന്നാണ് ആരാധകരുടെ ചോദ്യം. പ്രഭാസിനെക്കാള്‍ ഉയരുമുള്ള റാണ ദഗുപതിയ്‌ക്കൊപ്പം പോലും സമാന്ത ജോഡി ചേര്‍ന്ന് അഭിനയിച്ചിട്ടില്ലേ എന്നും ആരാധകർ ചോദിക്കുന്നു.

STORY HIGHLIGHT: why prabhas and samantha ruth prabhu never worked together