Celebrities

‘ബാല ലൈഫില്‍ എടുത്ത ഏറ്റവും ബെസ്റ്റ് ഡിസിഷന്‍ ആണ് കോകില, അടുത്തകാലത്തായി ബാല വളരെ ഹാപ്പിയാണ്’: മുന്ന

ആരോഗ്യനിലയിലും പുരോഗതി ഉണ്ടായിരുന്നു

കഴിഞ്ഞദിവസമായിരുന്നു നടന്‍ ബാല വീണ്ടും വിവാഹിതനായത്. ബാലയുടെ നാലാം വിവാഹമാണ് കഴിഞ്ഞദിവസം നടന്നത് എന്നാണ് പല മാധ്യമങ്ങളിലും വരുന്ന റിപ്പോര്‍ട്ടുകള്‍. ബാലയും അമൃത സുരേഷുമായുള്ള വിവാഹ മോചനത്തെകുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനിടെയാണ് ബാല തന്റെ അടുത്ത ബന്ധുകൂടിയായ കോകില എന്ന യുവതിയെ വിവാഹം ചെയ്തത്. വിവാഹസമയത്ത് ബാലയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തായിരുന്നു നടന്‍ മുന്ന. ഇപ്പോള്‍ ഇതാ നടന്‍ മുന്ന ബാലയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

‘എന്റെ അഭിപ്രായത്തില്‍ ബാല ലൈഫില്‍ എടുത്ത ഏറ്റവും ബെസ്റ്റ് ഡിസിഷന്‍ ആണ് കോകില. ബാല കോകിലയെ സ്‌നേഹിക്കുന്നതിനേക്കാളും കോകില ബാലയെ സ്‌നേഹിക്കുന്നുണ്ട്. ഇപ്പോഴും കോകില ബാലയെ നല്ല പോലെ കെയര്‍ ചെയ്യുന്നുണ്ട്. അടുത്തകാലത്തായി ബാല വളരെ ഹാപ്പിയാണ്. ആരോഗ്യനിലയിലും വളരെ പുരോഗതി ഉണ്ടായിരുന്നു. അപ്പോള്‍ എല്ലാംകൊണ്ടും കോകില വളരെ നല്ല ഒരു ചോയിസ് ആണ്. ഒരുപാട് സന്തോഷം. ഇവര്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാകട്ടെ.

മുന്നയുടെ വാക്കുകളോട് ബാലയുടെ പ്രതികരണം ഇങ്ങനെ;

‘ഞാന്‍ ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ എനിക്കുവേണ്ടി ഓടിനടന്ന സുഹൃത്താണ് മുന്ന. എന്റെ ട്രാന്‍സ്പ്ലാന്റേഷന്‍ സമയത്തൊക്കെ എനിക്ക് വേണ്ടിയിട്ട് ഓടി നടന്നിരുന്നു മുന്ന. എത്ര കിലോമീറ്റര്‍ മുന്ന ഓടിയെന്നതിന് കണക്കില്ല. നല്ല മനസ്സുള്ള ഒരാളാണ് മുന്ന. അതുപോലെതന്നെ സിനിമയിലെ ഒരുപാട് സുഹൃത്തുക്കളുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അനുഗ്രഹിക്കാന്‍ മനസ്സുണ്ടെങ്കില്‍ എന്നെ അനുഗ്രഹിക്കുക.’

കലൂരിലെ ക്ഷേത്രത്തില്‍ വെച്ചായായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം ബാല വധുവിനെ കുറിച്ച് സംസാരിച്ചിരുന്നു. തന്റെ സ്വന്തം തന്നെയാണ് വധു. തമിഴ്നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. അമ്മയുടെ ആരോഗ്യ നിലയെ എല്ലാം കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തത്. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും ബാല കൂട്ടിച്ചേര്‍ത്തു. താന്‍ വീണ്ടും വിവാഹിതനാകുമെന്ന് കഴിഞ്ഞ ദിവസം ബാല അറിയിച്ചിരുന്നു. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ടെന്നും ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണമെന്നുമായിരുന്നു നടന്‍ പറഞ്ഞത്.