Movie News

നസ്‌ലെൻ -ഗിരീഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ഐ ആം കാതലൻ’ പ്രമോ ടീസർ പുറത്ത് – naslen movie i am kathalan promo teaser out

ചിത്രം നവംബർ 7 ന് തിയറ്ററുകളിൽ എത്തും

നസ്‌ലെൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ ആം കാതലന്റെ’ പ്രമോ ടീസർ പുറത്തുവിട്ടു. നസ്ലിന്‍, അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ഐ ആം കാതലന്‍’. ചിത്രം നവംബർ 7 ന് തിയറ്ററുകളിൽ എത്തും.

പതിവ് ജോണറുകളിൽ നിന്ന് വ്യത്യസ്തമായ ചിത്രമാണ് ‘ഐ ആം കാതലൻ’  എന്നാണ് പുറത്തിറങ്ങിയ  ടീസർ വീഡിയോ നൽകുന്ന സൂചന. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സിനിമാനടന്‍ കൂടിയായ സജിന്‍ ചെറുകയിലാണ്. സജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാം ചിത്രമാണ് ഐ ആം കാതലന്‍. ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഐ ആം കാതലന്റെ സഹനിർമ്മാതാവ് ടിനു തോമസാണ്.

അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ടി.ജി. രവി, ലിജോ മോള്‍, സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, കവിത, ഐശ്വര്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ശരൺ വേലായുധൻ, എഡിറ്റിംഗ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്, സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്.

STORY HIGHLIGHT: naslen movie i am kathalan promo teaser out