ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ചിത്രത്തിന്റെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ ഇടംപിടിച്ചു. സംവിധായകൻ ക്രിസ്റ്റോ ടോമി തന്നെയാണ് ഈ സന്തോഷ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
തിയേറ്ററുകളിലെത്തിയ ചിത്രം വലിയ ചർച്ചയായിരുന്നെങ്കിലും ചിത്രത്തിലെ പർവതിയുടേയും ഉർവശിയുടേയും പ്രകടനങ്ങൾക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. കൂടാതെ ചിത്രത്തിന് മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചു. ഉള്ളൊഴുക്കിന്റെ താളം സുശിൻ ശ്യാമിന്റേതാണ്.
വെള്ളപ്പൊക്കത്തിന്റെ മാത്രമല്ല ചെറു വീട്ടിലെ പരിമിതിയും കഥാ സന്ദര്‍ഭങ്ങളോട് ഇണക്കുംവിധമാണ് ഷെഹനാദ് ജലാലിന്റെ ഛായാഗ്രാഹണം. കിരണ്‍ ദാസ് സമര്‍ഥമായി നിര്‍വഹിച്ച എഡിറ്റിംഗിലൂടെയുമാണ് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് മികച്ചൊരു സിനിമാ അനുഭവമായി മാറുന്നത്.
ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റ ബാനറുകളില്‍ നിർമിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ് നിര്‍വഹിച്ചത്.
STORY HIGHLIGHT: ullozhukku screenplay made it to the oscar library