Celebrities

ജോജുവിന് ‘പണി’ അറിയാം എന്ന് പ്രേക്ഷകർ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജോജു ജോർജ് – director joju george thanks to people after pani release

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പണി പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് പണി. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രതീക്ഷകൾ തെറ്റിക്കാതെ മികച്ച പ്രതികരണം കിട്ടി മുന്നേറുന്നു.

ജോജുവിന്റെ സംവിധാനത്തെ പ്രശംസിക്കുന്നതിനൊപ്പം ബി​ഗ് ബോസ് താരങ്ങളായ ജുനൈസ്, സാ​ഗർ സൂര്യ എന്നിവരുടെ പ്രകടനങ്ങളെയും പ്രേക്ഷകർ പ്രകീർത്തിക്കുന്നുണ്ട്. നായകനെ വിറപ്പിക്കുന്ന വില്ലന്മാർ എന്നാണ് ഇരുവരുടെയും അഭിനയം കണ്ട എല്ലാവരുടെയും അഭിപ്രായം. സിനിമാ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളുമായി ജോജു സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ, പ്രതീക്ഷകൾ വെറുതെ ആയില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

പ്രേക്ഷരുടെ പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ജോജു. പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ചും ജോജുവിനെ അഭിനന്ദിച്ചും എത്തിയിരിക്കുന്നത്. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രത്തിന്റെ രചനയും നിർവഹിച്ചത് ജോജു ജോർജ് തന്നെയാണ്.

ജോജു, സാ​ഗർ, ജുനൈസ് എന്നിവർക്ക് ഒപ്പം ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പണി പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

STORY HIGHLIGHT: director joju george thanks to people after pani release