കുടുംബ പ്രേക്ഷകർ പ്രിയങ്കരിയാണ് സാധിക വേണുഗോപാല്‍. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് സാധിക സുപരിചിതയാകുന്നത് ടെലിവിഷൻ പരിപാടികളിലൂടെയാണ്. കുക്കിംഗ് പരിപാടികളിലൂടെയും സ്റ്റാര്‍ മാജിക്കിലൂടേയും സാധിക കൂടുതൽ ആരാധകരെ നേടി. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. സാമൂഹിക വിഷയങ്ങളിൽ അടക്കം നിലപാടുകൾ വെട്ടിത്തുറന്ന് പറയാറുള്ള സാധികയുടെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ ഫോട്ടോകൾ റീച്ച് കൂട്ടാൻ മോശം ക്യാപ്ഷനും തമ്പ് നെയിലിനും നൽകി പലരും ഉപയോഗിക്കുന്നതിനെ കുറിച്ച് മനസ് തുറക്കുകയാണ് സാധിക.
“പല ടൈറ്റിലുകൾ കൊടുത്ത് പേജുകളിൽ എന്റെ ഫോട്ടോ പ്രചരിക്കുന്നത് ഞാൻ കാണാറുണ്ട്. അത് മാത്രമല്ല ദുബായിലൊക്കെ കുറേ മസാജിങ് സെന്ററിന്റെ കവർ തന്നെ എന്റെ ഫോട്ടോകളാണ്. അത് എടുത്ത് അവിടെ നിന്ന് ആളുകൾ എനിക്ക് അയച്ച് തരാറുണ്ട്. അവിടെ പോയാൽ കാണാൻ പറ്റുമോ എന്നൊക്കെ ചിലർ ചോദിക്കാറുമുണ്ട്. പോയി നോക്കാൻ ഞാനും മറുപടിയായി പറയും. നമ്മൾ കാണില്ലെന്നുള്ള വിശ്വാസത്തിലാകും ഫോട്ടോകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത്. നമ്മൾ മലയാളീസ് ഇല്ലാത്ത നാടില്ലല്ലോ.
അതുകൊണ്ട് ആരെങ്കിലും എവിടെ നിന്നെങ്കിലും കാണുമ്പോൾ ഫോട്ടോ എടുത്ത് അയച്ച് തരും. മോശമായിട്ടുള്ള ക്യാപ്ഷനും തമ്പ് നെയിലിനും വേണ്ടി എന്റെ ഫോട്ടോകൾ ഉപയോഗിക്കുന്നത് കാണുമ്പോൾ ആദ്യം വിഷമം വരുമായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ തോന്നുമായിരുന്നു. ഇപ്പോൾ എനിക്ക് അങ്ങനെ തോന്നാറില്ല. കാരണം അവരുടെ വീട്ടിലേക്ക് അരി വാങ്ങിക്കാൻ ഞാൻ ഒരു കാരണമായിയെന്ന് വിശ്വസിക്കും. ഇപ്പോൾ ഞാൻ ഒന്നിനോടും റിയാക്ട് ചെയ്യാൻ പോകാറില്ല സാധിക പറയുന്നു.
ബ്രേക്കിങ് ന്യൂസ് സിനിമയുടെ ഭാഗമായപ്പോഴുള്ള രസകരമായ അനുഭവവും നടി വെളിപ്പെടുത്തി. പട്ടുസാരിയെന്ന സീരിയലിൽ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ബ്രേക്കിങ് ന്യൂസ് എന്ന എന്റെ സിനിമ ഇറങ്ങുന്നത്. അതിൽ ഞാൻ ചെയ്തിരിക്കുന്നത് ഒരു സോങ്ങാണ്. കാവ്യയും മൈഥിലിയുമാണ് പ്രധാന വേഷം ഈ സിനിമയിൽ ചെയ്തിരിക്കുന്നത്.
അതിൽ ഞാൻ ചെയ്തിരിക്കുന്ന കഥാപാത്രത്തിന് പണ്ട് കാലത്തെ റൗക്ക പോലുള്ള കോസ്റ്റ്യൂമായിരുന്നു. പട്ടുസാരിയെന്ന സീരിയലിൽ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു സിനിമയുടെ റിലീസ്. ഉടൻ ചാനലിൽ നിന്നും കോൾ വന്നു. എന്റെ താമര ഇങ്ങനെയല്ല. നീ എന്താണ് ചെയ്തിരിക്കുന്നത് എന്നൊക്കെ ചോദിച്ചു. വളരെ മുമ്പ് അഭിനയിച്ച സിനിമ ഇപ്പോൾ റിലീസായതാണ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന് ഞാൻ അവരോട് പറഞ്ഞു.
ആ സീരിയൽ ചെയ്യുന്ന സമയത്ത് ജീൻസ് ഇടാൻ പറ്റില്ല. ഫോട്ടോഷൂട്ട് ചെയ്യാൻ ഇങ്ങനെ പാടില്ല എന്നൊക്കെ നിബന്ധനയുണ്ടായിരുന്നു. കാരണം പട്ടുസാരിയിലെ എന്റെ കഥാപാത്രം നാടൻ കുട്ടിയായിരുന്നു. ആളുകൾക്കും ആ ഒരു ഇമേജാകുമല്ലോ മനസിലുണ്ടാവുക. ആ സമയത്ത് ഞാൻ ചെയ്ത ഷൂട്ടുകൾ അധികം ആരും അറിഞ്ഞിരുന്നില്ല. കാരണം മേക്കപ്പും ഹെയർസ്റ്റൈലും എല്ലാമാകുമ്പോൾ ഞാനാണെന്ന് ആളുകൾക്ക് പെട്ടന്ന് മനസിലാകുമായിരുന്നില്ല.
പിന്നീട് ഫോട്ടോഷൂട്ട് അധികം വരാൻ തുടങ്ങിയപ്പോൾ സിനിമയിൽ നിന്നും പലരും വിളിച്ച് നീ നന്നായി മാറിപ്പോയി മുമ്പ് ഇങ്ങനെയായിരുന്നില്ലല്ലോ എന്നൊക്കെ ചോദിക്കാൻ തുടങ്ങി. പക്ഷെ അന്നും ഞാൻ ചെയ്യാറുണ്ടായിരുന്നു ആളുകൾ കാണാതിരുന്നതാണ്. സോഷ്യൽമീഡിയ ഇപ്പോൾ വന്നല്ലോ… മുമ്പ് മാഗസീൻ മാത്രമല്ലെ ഉണ്ടായിരുന്നുള്ളു.
ഇപ്പോൾ ഗൂഗിളിൽ അടിച്ചാൽ എല്ലാം കിട്ടുമല്ലോ. ഞാനല്ല നാടും ടെക്നോളജിയുമാണ് മാറിയതെന്നും സാധിക കൂട്ടിച്ചേർത്തു. മാസങ്ങൾക്ക് മുമ്പ് തന്റെ വിവാഹത്തെക്കുറിച്ചും ആ ബന്ധം വേര്‍പിരിഞ്ഞതിനെക്കുറിച്ചും സാധിക തുറന്ന് പറഞ്ഞിരുന്നു.
content highlight: sadhika reacts-to-negative-comments