Celebrities

‘മമ്മൂട്ടി പറയുന്നത് ഞാന്‍ കേട്ടതാണ്; ‘മെഗാസ്റ്റാര്‍’ എന്ന് വിളിപ്പിച്ചതാണ്’ |sreenivasan-reveals-mammootty

അമിതാഭ് ബച്ചന്‍ മെഗാസ്റ്റാര്‍ അല്ല രജനികാന്ത് മെഗാസ്റ്റാര്‍ അല്ല മോഹന്‍ലാല്‍ മെഗാസ്റ്റാര്‍ അല്ല

മമ്മൂട്ടിയെക്കുറിച്ച് രസകരമായൊരു കഥ പങ്കുവെക്കുകയാണ് ശ്രീനിവാസന്‍. ബാലയുടെ പുതിയ സിനിമയുടെ ടെറ്റില്‍ ലോഞ്ചില്‍ വച്ചായിരുന്നു ശ്രീനിവാസന്‍ ആ കഥ പങ്കുവച്ചത്. മമ്മൂട്ടിയ്ക്ക് മെഗാസ്റ്റാര്‍ എന്ന് പേര് ലഭിച്ചത് എങ്ങനെ ആണെന്ന് പറയുകയാണ് ശ്രീനിവാസൻ. മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്ന് ആദ്യം വിളിച്ചത് മമ്മൂട്ടി തന്നെ ആണെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്.

‘മലയാളത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ? മലയാളത്തിന് മാത്രമേ മെഗാസ്റ്റാര്‍ എന്നൊരു പദവിയുള്ളൂ. ബാക്കിയുള്ളിടത്ത് സൂപ്പര്‍ സ്റ്റാറുകളാണ്. അമിതാഭ് ബച്ചന്‍ മെഗാസ്റ്റാര്‍ അല്ല രജനികാന്ത് മെഗാസ്റ്റാര്‍ അല്ല മോഹന്‍ലാല്‍ മെഗാസ്റ്റാര്‍ അല്ല. ദുബായില്‍ ഒരു ഷോയ്ക്ക് പോയിരുന്നു. ഞങ്ങളെ അവിടെയുള്ളവര്‍ക്ക് പരിചയപ്പെടുത്താനായി സ്റ്റേജിലേക്ക് വിളിച്ചു. മമ്മൂട്ടി പറയുന്നത് ഞാന്‍ കേട്ടതാണ്. അയാളെ സ്റ്റേജിലേക്ക് വിളിക്കുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് പറഞ്ഞിട്ടേ വിളിക്കാവു എന്ന്’ എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

അന്ന് ഞാന്‍ തീരുമാനിക്കുകയാണ്, എന്റെ പേര് വിളിക്കുമ്പോള്‍ ഊച്ചാളി ശ്രീനിവാസന്‍ എന്ന് വിളിക്കണമെന്ന്. പിറ്റേന്ന് മുതല്‍ എല്ലായിടത്തും ഞാന്‍ ഊച്ചാളി ശ്രീനിവാസന്‍ ആയിരിക്കും. അത്രയേയുള്ളൂ. ഞാന്‍ തീരുമാനിച്ചാല്‍ ആര്‍ക്ക് മാറ്റാന്‍ പറ്റും? ചങ്കൂറ്റമുള്ളവര്‍ പേര് തീരുമാനിക്കം. മറ്റുള്ളവര്‍ വിളിക്കുമെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്. അതിനാല്‍ ബാലയ്ക്ക് ഇഷ്ടമുള്ള പേര് ബാലയെ വിളിക്കാമെന്നും ശ്രീനിവാസന്‍ തമാശയായി പറയുന്നുണ്ട്.

ഈ സംഭവം മമ്മൂട്ടിയുടെ മെഗാസറ്റാര്‍ വിളിക്ക് പിന്നിലെ കഥ തേടിയിറങ്ങാന്‍ പലരേയും പ്രേരിപ്പിച്ചിരിക്കുകയാണ്. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ തന്നെ ആദ്യമായി മെഗാസ്റ്റാര്‍ എന്ന് വിളിച്ചത് ദുബായിലെ മാധ്യമങ്ങളാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ‘1987ലാണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവര്‍ എനിക്കൊരു വിശേഷണം തന്നു. ‘ദി മെഗാസ്റ്റാര്‍’. ദുബായ് മാധ്യമങ്ങളാണ് എനിക്കാ വിശേഷണം തന്നത്. അല്ലാതെ ഇന്ത്യയില്‍ നിന്നുള്ള ആരുമല്ല. ഞാന്‍ ദുബായിയില്‍ എത്തിയപ്പോള്‍ അവരെഴുതി, ‘മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് ദുബായിയില്‍ എത്തുന്നു’ എന്നായിരുന്നു മമ്മൂട്ടി നേരത്തെ പറഞ്ഞത്.

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളൂവന്‍സര്‍ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. അതേസമയം ‘മെഗാസ്റ്റാര്‍’ എന്നത് വിശേഷണം മാത്രമാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ആളുകള്‍ തന്നെ മമ്മൂക്ക എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് ഇഷ്ടമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ‘ആളുകള്‍ സ്‌നേഹം കൊണ്ടും ബഹുമാനം കൊണ്ടുമാകാം വിശേഷണങ്ങള്‍ തരുന്നത്. ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല. ഞാനത് ആസ്വദിക്കുന്നുമില്ല” എന്നാണ് മമ്മൂട്ടി പറഞ്ഞത്.

content highlight: sreenivasan-reveals-mammootty-asked-an-announcer