ഒരുകാലത്ത് മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലാണ് മഞ്ഞുരുകും കാലം. വർഷങ്ങൾക്കു മുമ്പ് തന്നെ ആ സീരിയൽ അവസാനിച്ചിരുന്നു. എന്നാൽ വീണ്ടും ആ ക്ലിപ്പുകൾ വ്യാപകമായി പ്രചരിക്കുകയും വൈറൽ ആവുകയും ചെയ്തു. പ്രായ വ്യത്യാസം ഇല്ലാതെ ആൺ പെൺ വ്യത്യാസമില്ലാതെ ഒട്ടുമിക്കവരും ആ സീരിയൽ വീണ്ടും കണ്ടു. ആ സീരിയലിൽ നിരവധി ആരാധകരാണ് ഉള്ളത്. സീരിയലിലെ കേന്ദ്ര കഥാപാത്രമായ ജാനിക്കുട്ടിയുടെ യുവത്വം അവതരിപ്പിച്ചത് വയനാട് സ്വദേശിനിയായ മോനിഷ ആയിരുന്നു. വളരെ അപ്രതീക്ഷിതമായാണ് മോനിഷയ്ക്ക് അവസരം ലഭിക്കുന്നത്. കുടുംബത്തിൽ എല്ലാവർക്കും മഞ്ഞുരുകും കാലം ആണ് താൻ ചെയ്ത പ്രോജക്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് എന്ന് പറയുകയാണ് മോനിഷ.
പിന്നീട് ജീവിതത്തിലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങളുമെല്ലാം താരം പങ്കുവെച്ചു. ഞാൻ തന്നെ വിചാരിക്കാറുണ്ട് എന്നോട് ആരെങ്കിലും വന്ന് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിലെന്ന്. പക്ഷെ ആരും എന്നോട് പറഞ്ഞിട്ടില്ല. കോളജിൽ പഠിക്കുന്ന സമയത്ത് പ്രണയമുണ്ടായിട്ടുണ്ട് ഞാൻ പ്രേമിച്ചിട്ടുമുണ്ട്. എന്റെ എല്ലാ കാമുകന്മാരുമായും എന്റെ നല്ല ഫ്രണ്ട്സാണ്. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കാറുണ്ട്.
എന്നെ കാണുമ്പോൾ എല്ലാവരും പറയും ഞാൻ വളരെ ഹോംലിയാണെന്ന്. പക്ഷെ അടുത്ത് ഇടപഴകി കഴിയുമ്പോൾ ഞാൻ കുറച്ച് വൈലന്റാണ്. എന്റെ കുറേ ആറ്റിറ്റ്യൂഡൊക്കെ വ്യത്യാസമാണ്. അതൊക്കെ കൊണ്ട് തന്നെ പ്രണയം പെട്ടന്ന് അവസാനിക്കും. എന്നെ കണ്ടാൽ അമ്പലക്കുട്ടിയായി തോന്നും. പക്ഷെ ഞാൻ ദൈവ വിശ്വാസിയല്ല. പിന്നെ നമുക്ക് സെറ്റാവാത്ത ഒരു സ്പേസിൽ നമ്മൾ നിൽക്കാൻ പാടില്ല. പെട്ടന്ന് പോയ്ക്കൊള്ളുക.
റിലേഷൻഷിപ്പ് പോലുള്ള കാര്യങ്ങളിൽ സെറ്റായില്ലെന്ന് തോന്നിയാൽ ഞാൻ പെട്ടന്ന് നോ പറയും. മനസ് കല്ലാക്കിയിരിക്കുന്നതുകൊണ്ട് എനിക്ക് വിഷമം വരാറില്ല. പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ ഒന്നും നടക്കുന്നില്ല. മാട്രിമോണിയിലൊക്കെ പ്രൊഫൈൽ ഇട്ടിട്ടുണ്ട്. പങ്കാളിയാകുന്നയാൾ മദ്യപാനവും പുകവലിയുമൊക്കെയുള്ള ആളാണെങ്കിലും എനിക്ക് കുഴപ്പമില്ല. ഭയങ്കര നല്ല ആൾക്കാരെ എനിക്ക് വേണ്ട.
ഭയങ്കര നല്ല ആൾക്കാരെ എനിക്ക് സത്യത്തിൽ പേടിയാണ്. കുറച്ച് ചില്ലായിട്ടുള്ള ആൾക്കാരെ ഇഷ്ടമാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളും നോക്കുമ്പോൾ ഒരാൾ സെറ്റാകുന്നില്ല. ഞാൻ ഒന്ന് സെറ്റായി കാണാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടെന്നും മോനിഷ പറയുന്നു.
content highlight: manjurukum-kaalam-serial-fame-monisha