Beauty Tips

തേങ്ങാപ്പാൽ ഉണ്ടോ മുഖത്തിലെ വരകൾ മായുന്നത് കാണാം

മുഖം നോക്കിയാണ് പ്രായത്തിന്റെ കുറവും കൂടുതലുമെല്ലാം ഒറ്റ നോട്ടത്തില്‍ നാം വിലയിരുത്തുന്നത്. ചിലരുടെ മുഖത്തിന് പ്രായക്കൂടുതല്‍ തോന്നുന്നുവെന്നും കുറവു തോന്നുന്നുവെന്നുമെല്ലാം നാം പറയുന്നതും.

മുഖത്തിന് പ്രായം തോന്നിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. മുഖം വരണ്ടതാകുന്നതു മുഖത്തിന് പ്രായം തോന്നിപ്പിയ്ക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ്. ഇതു മുഖത്തു ചുളിവുകള്‍ വരുത്തുന്നു. മുഖത്തിനും ചര്‍മത്തിനും പ്രായം തോന്നിപ്പിയ്ക്കുന്ന പ്രധാനപ്പെട്ടൊരു കാര്യമാണ്.

ഇതല്ലാതെ സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത്, കെമിക്കലുകള്‍ അടങ്ങിയ മേയ്ക്കപ്പ്, അന്തരീക്ഷ മലിനീകരണം, വെള്ളം കുടിയ്ക്കുന്നതു കുറയുന്നത് തുടങ്ങിയ പല തരം കാര്യങ്ങള്‍ മുഖത്തു ചുളിവുകള്‍ക്കും പ്രായക്കൂടുതലിനും കാരണമാകുന്നു. വേണ്ട രീതിയില്‍ മുഖ ചര്‍മം സംരക്ഷിയ്ക്കാത്തതും കാരണമാണ്.

 

മുഖത്തിനു ചെറുപ്പം നല്‍കി മുഖ സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറ്റവും നല്ലത് വീട്ടുവിദ്യകള്‍ തന്നെയാണ്. അടുക്കളക്കൂട്ടുകള്‍ തന്നെ മതിയാകും. ഇതില്‍ പ്രധാനപ്പെട്ടതാണ് തേങ്ങാപ്പാലും മഞ്ഞളും.

തേങ്ങാപ്പാല്‍ മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. പല തരം വൈറ്റമിനുകളാലും പോഷകങ്ങളാലും ഏറെ സമ്പുഷ്ടമാണ് ഇത്. മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കാനും മുഖത്തിന് നിറം നല്‍കാനുമെല്ലാം മികച്ചതാണിത്. ഇതില്‍ ആരോഗ്യകരമായ കൊഴുപ്പുണ്ട്. ഇത് ചര്‍മത്തിന് സഹായകമാകുന്നു.

 

തേങ്ങാപ്പാലും മഞ്ഞളും ചേര്‍ത്തു പുരട്ടുന്നത് ചര്‍മത്തിന് പല തരത്തിലുള്ള സൗന്ദര്യപരമായ ഗുണങ്ങള്‍ നല്‍കും. നല്ല ശുദ്ധമായ തേങ്ങാപ്പാല്‍ പിഴിഞ്ഞെടുത്ത് ഇതില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും കൂട്ടിച്ചേര്‍ത്തു മുഖത്തു പുരട്ടി നല്ലപോലെ മസാജ് ചെയ്യാം. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ പയര്‍ പൊടിയോ കടലമാവോ പോലുളള സ്വാഭാവിക വഴികളാല്‍ കഴുകിക്കളയാം.