Celebrities

‘അങ്ങനൊരു സംഭാഷണം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല, സിനിമകള്‍ ഷെയര്‍ ചെയ്യാന്‍ എന്നോട് അവശ്യപ്പെടാറുണ്ട്’: ദുല്‍ഖര്‍ സല്‍മാന്‍

ഞങ്ങളുടെ ജീവിതരീതികള്‍ വളരെ വ്യത്യസ്തമാണ്

മലയാളത്തിന്റെ താരപുത്രന്മാരാണ് ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും. ഇരുവരും യുവ നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെയുള്ള താരങ്ങളാണ്. എന്നാല്‍ ദുല്‍ഖറും പ്രണവും ഒന്നിച്ചൊരു സിനിമയില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആരാധകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുകയാണ് ആ ഒരു കൂട്ടുകെട്ടിന് വേണ്ടി. ഇപ്പോള്‍ ഇതാ ദുല്‍ഖര്‍ സല്‍മാന്‍ മോഹന്‍ലാലിന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടുന്നത്.

‘പ്രണവിനെ കുട്ടിക്കാലം മുതല്‍ അറിയാം. പ്രണവ് എന്നേക്കാള്‍ ഇളയതാണ്. ചെറുപ്പത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ പ്രണവിനും ബന്ധുക്കളായ മറ്റ് കുട്ടികള്‍ക്കുമൊപ്പം വീഡിയോ ഗെയിമും മറ്റും കളിച്ചിട്ടിട്ടുണ്ട്. അതിനുശേഷം ഞാന്‍ കോളേജ് വിദ്യാഭ്യാസത്തിനായി പോയി. പ്രണവും പഠനത്തിന്റെ തിരക്കിലായി. മുതിര്‍ന്ന ശേഷം ഞങ്ങള്‍ ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടില്ല.’

‘പക്ഷേ, പ്രണവിന്റെ ഒരു നല്ല സിനിമ വരുമ്പോഴോ പുതിയ സിനിമ റിലീസ് ചെയ്യുമ്പോഴോ വലിയ സന്തോഷമുണ്ടാകാറുണ്ട്. മുതിര്‍ന്നവരെപ്പോലെ ഒരു സംഭാഷണം എനിക്കും പ്രണവിനും ഇടയില്‍ ഉണ്ടായിട്ടില്ല. ഞങ്ങളുടെ ജീവിതരീതികള്‍ വളരെ വ്യത്യസ്തമാണ്. പ്രണവ് എപ്പോഴും യാത്രകളിലും മറ്റുമാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രണവിന്റെ ജീവിതം വളരെ ഇഷ്ടമാണ്.’

‘പ്രണവിന്റെ അമ്മയുമായി വളരെ അടുത്ത ബന്ധമുണ്ട് പ്രണവിന്റെ സിനിമകള്‍ വരുമ്പോള്‍ സുചി ആന്റ്‌റി എന്നോട് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ പറയും. ആന്റി സോഷ്യല്‍ മീഡിയയില്‍ ഇല്ല, ഞാന്‍ അത് സന്തോഷത്തോടെ ചെയ്യാമെന്ന് പറയും.’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.