Celebrities

‘സ്‌നേഹത്തിന്റെ ഒരു പതിറ്റാണ്ട് ആഘോഷിക്കുന്നു’: വിവാഹ വാര്‍ഷികത്തില്‍ ടൊവിനോ തോമസ്

ഇനിയും ഒരുപാട് മനോഹരമായ വര്‍ഷങ്ങള്‍ നമുക്ക് ഉണ്ടാകട്ടെ

വിവാഹ വാര്‍ഷിക ദിവസം ആഘോഷിച്ച് നടന്‍ ടൊവിനോ തോമസും ഭാര്യ ലിഡിയയും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടന്‍ തങ്ങളുടെ വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന് എന്ന് അറിയിച്ചത്. നിരവധി ഫോട്ടോസും അതോടൊപ്പം തന്നെ വളരെ സന്തോഷപരമാര്‍ന്ന ഒരു ക്യാപ്ഷനും ടൊവിനോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹ ചിത്രങ്ങളും ഫോട്ടോകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘അതിശയകരമായ സ്‌നേഹത്തിന്റെയും ഒരുമയുടെയും ഒരു പതിറ്റാണ്ട് ആഘോഷിക്കുന്നു! ഓരോ നിമിഷവും പ്രിയപ്പെട്ട ഓര്‍മ്മകളാണ്. ഇനിയും വരാനിരിക്കുന്ന അവിശ്വസനീയമായ എല്ലാ യാത്രകള്‍ക്കും വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ഓര്‍മ്മകള്‍ ഉണ്ടാക്കാനും ഒരുമിച്ച് ചിരിക്കാനും സ്‌നേഹം നിലനിര്‍ത്താനും ഇതാ! ഇനിയും ഒരുപാട് മനോഹരമായ വര്‍ഷങ്ങള്‍ നമുക്ക് ഉണ്ടാകട്ടെ’ എന്നാണ് ടൊവിനോ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

മക്കള്‍ക്കൊപ്പം ഉള്ള ഇരുവരുടെയും വെക്കേഷന്‍ ചിത്രങ്ങളും ടൊവിനോ തോമസ് പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. 2014 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആണ് ടൊവിനോ തോമസ് ലിഡിയയെ സ്വന്തമാക്കിയത്. ദമ്പതികള്‍ക്ക് താഹാന്‍, ഇസ എന്നീ രണ്ട് മക്കളാണ് ഉള്ളത്.