Kuwait

കുവൈത്തിൽ അറുപത് വയസിന് മുകളിലുള്ളവർക്ക് ബിരുദമില്ലെങ്കിലും വിസ മാറ്റാം

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് സ്വകാര്യമേഖലയിലേക്ക് റസിഡന്റ്‌സ് മാറ്റം അനുവദിച്ചത്

കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും വിസ മാറ്റം അനുവദിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് സ്വകാര്യ മേഖലയിലേക് റസിഡൻസ് മാറ്റത്തിന് അനുമതി നൽകിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് അൽ യുസഫ് അസ്സബാഹിൻറെ നിർദ്ദേശ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടെ തൊഴിലാളികളെ തൊഴിലുടമകൾക്കിടയിൽ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട 2023-ലെ തീരുമാനം റദ്ദായി. നേരത്തെ സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് തൊഴിലാളികളെ മാറ്റുന്നത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തൊഴിൽ വിപണിയിലെ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.