Celebrities

‘ഷൂട്ടിംഗാവുമ്പോള്‍ കട്ട് പറയുമല്ലോ, ഇത് അങ്ങനെയല്ല’: വിവാഹ നിശ്ചയ ചിത്രവുമായി മാനസി

എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം. അടുത്തിടെയാണ് സീരിയല്‍ ആരംഭിച്ചത്. എന്നാല്‍ ഇതിനോടകം തന്നെ സീരിയലിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സീരിയലിലെ പ്രധാന കഥാപാത്രങ്ങളാണ് ഗൗതവും നന്ദയും. അതില്‍ നന്ദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മധുര സ്വദേശിനിയായ മാനസി ജോഷിയാണ്. ഇപ്പോള്‍ ഇതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെയ്ക്കുകയാണ് മാനസി.

തന്റെ എന്‍ഗേജ്‌മെന്റ് വീഡിയോയാണ് മാനസി പുതിയതായി പ്രേക്ഷകരിലേക്ക് പങ്കുവെച്ചിരിക്കുന്നത്. യൂട്യൂബ് വ്‌ളോഗിലൂടെ ആയിരുന്നു താരം പുതിയ സന്തോഷം അറിയിച്ചത്. ഇത് ഷൂട്ടല്ല എന്നും യഥാര്‍ത്ഥ ജീവിതം ആണെന്നും താരം പറയുന്നു. എന്‍ഗേജ്മെന്റ് വിശേഷങ്ങള്‍ എല്ലാം തന്നെ പുതിയ വ്‌ളോഗിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്. ‘ഷൂട്ടിംഗാവുമ്പോള്‍ കട്ട് പറയുമല്ലോ, ഇത് അങ്ങനെയല്ലല്ലോ. ഞാനും എക്‌സൈറ്റഡാണ്. ഞങ്ങള്‍ എന്‍ഗേജ്ഡായി. അറേഞ്ച് മാര്യേജില്‍ ഇത്രയധികം സ്‌നേഹം ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും നല്ലൊരു പങ്കാളിയെ ലഭിച്ചതില്‍ സന്തോഷം. എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം’ എന്നാണ് മാനസി പറയുന്നത്.

‘നിന്റെ ക്യാരക്ടറാണ് എന്നെ ആകര്‍ഷിച്ചത്. ഇനിയങ്ങോട്ടുള്ള ജീവിതം മനോഹരമായിരിക്കുമെന്നാണ് പ്രതീക്ഷ.’എന്നായിരുന്നു വരന്‍ രാഘവ് പറഞ്ഞത്. രാഘവയെപ്പോലെയൊരാള്‍ കുടുംബത്തിലേക്ക് വരുന്നതില്‍ ഒരുപാട് സന്തോഷം എന്നായിരുന്നു മാനസിയുടെ സമഹാദരിയുടെ പ്രതികരണം. പട്ടുസാരിയും ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ വെച്ചായിരുന്നു മാനസി എത്തിയത്.