തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. കുഞ്ഞ് ജനിച്ചശേഷം സിനിമയുടെ തിരക്കുകളിൽനിന്നെല്ലാമൊഴിഞ്ഞ് കുടുംബത്തിനൊപ്പം ചിലവിടുകയാണ് താരം. മലയാളത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും അമലയെ താരമാക്കിയത് തമിഴ് സിനിമയാണ്. ഇപ്പോഴിതാ അമലയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അമലയുടെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഭർത്താവ് ജഗദ് ദേശായിയാണ്.
ബാലിയിൽ അവധി ആഘോഷിക്കുകയാണ് അമലയും കുടുംബവും. നേരത്തെയും ബാലിയിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ അമലാ പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. പങ്കുവെച്ച പുതിയ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാൽ താരത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ചും ആളുകൾ എത്തിയിട്ടുണ്ട്. ‘എപ്പോള്‍ നോക്കിയാലും തുണിയില്ലാതെയാണല്ലോ എത്ര റിച്ചാണെങ്കിലും ജാക്കറ്റ് വാങ്ങാനുള്ള കാശില്ലെന്ന് തോന്നുന്നു, ഇന്നത്തെക്കാലത്ത് ഭാഗികമായി ശരീരം കാണിക്കുന്നത് ആണ് പ്രശസ്തി നേടാനുള്ള മാര്‍ഗം’ എന്നിങ്ങനെ പോകുന്നു മോശം കമെന്റുകൾ. ഇതിനുള്ള മറുപടി ആരാധകർ തന്നെ നൽകുന്നുണ്ട്.
കഴിഞ്ഞ നവംബറിലായിരുന്നു അമലയും ജഗദ് ദേശായിയും വിവാഹിതരായത്. ജൂൺ 11 നാണ് ഇരുവർക്കും ആദ്യത്തെ കണ്മണിയായ ഇളൈ ജനിച്ചു. ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് അമല പോൾ ഒടുവിൽ വേഷമിട്ടത്. ഭർത്താവിനും കുഞ്ഞിനുമൊപ്പം കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.
STORY HIGHLIGHT: amala paul celebrating vacation bali