Celebrities

‘എന്റെ പഴയ കാമുകിമാരെ കോണ്‍ടാക്ട് ചെയ്യാന്‍ ഭാര്യ സമ്മതിക്കില്ല, അങ്ങനത്തെ ഒരു അകല്‍ച്ച ഉണ്ടായിരുന്നു’: കുഞ്ചാക്കോ ബോബന്‍

പ്രണയം എന്നു പറയുന്നത് ഓര്‍ഗാനിക് ആയിട്ട് ഉണ്ടാകുന്ന ഒരു കാര്യമായിരിക്കാം

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കുഞ്ചാക്കോ ബോബന്‍. നടന്റെ എല്ലാ സിനിമകളും ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്. സിനിമയില്‍ നിന്നും കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്‍ ഒരു ബ്രേക്ക് എടുത്തിരുന്നു. ആ സമയത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി കുഞ്ചാക്കോ ബോബന്‍ തിരക്കിലായിരുന്നു. പിന്നീട് വലിയ ഒരു തിരിച്ചുവരവാണ് സിനിമയിലേക്ക് നടന്‍ നടത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ സിനിമ തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടുകയാണ്. ഇപ്പോളിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

പലപ്പോഴും സിനിമയില്‍ അവസരം ചോദിക്കുന്നത് ഒരിക്കലും ഇഎംഐ അടയ്ക്കാനോ ഒന്നുമല്ല. സിനിമയോടുള്ള പാഷന്‍ കൊണ്ടാണ് നമ്മള്‍ അങ്ങനെ ചോദിക്കുന്നത്. ഇപ്പോള്‍ മലയാള സിനിമയില്‍ അങ്ങനത്തെ ഒരു എക്‌സൈറ്റിംഗ് ആയ ഫെയ്‌സ് ഉണ്ട്. ആ രീതിയില്‍ പാഷന്‍ ഉള്ള ഒരുപാട് അഭിനേതാക്കള്‍ ഇപ്പോള്‍ മലയാള സിനിമയില്‍ ഉണ്ട്. അവര്‍ ചോദിക്കും, ഇതുവരെ കാണാത്ത രീതിയില്‍ എന്നെ മോള്‍ഡ് ചെയ്യാന്‍ പറ്റുമോ, അങ്ങനെയൊരു ഡിഫറെന്റ് ആയിട്ടുള്ള സിനിമ എടുക്കാന്‍ പറ്റുമോ എന്ന്. ആ രീതിയില്‍ ചിന്തിക്കുന്ന ഒരുപറ്റം ആളുകളുണ്ട്. തീയറ്ററില്‍ സിനിമ ഓടണം എന്നുള്ള ഒരു കാര്യം ഇപ്പോള്‍ ഉണ്ട്. തിയേറ്ററല്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകള്‍ക്ക് വേണ്ടി ആളുകള്‍ നല്ലപോലെ പണിയെടുക്കും.

അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ മറ്റ് ഭാഷ സിനിമകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സിനിമയില്‍ ഇത്രയും ഡിഫറെന്റ് ആയിട്ടുള്ള സിനിമകള്‍ ഉണ്ടാകുന്നതും അത് വിജയിക്കുകയും ചെയ്യുന്നത്. ഇപ്പോള്‍ ബോഗന്‍വില്ലയുടെ കാര്യം നോക്കുകയാണെങ്കില്‍ കേരളത്തില്‍ നമുക്ക് കിട്ടുന്ന അതേ ഇമ്പാക്ട് തന്നെയാണ് കേരളത്തിന് പുറത്തും കിട്ടുന്നത്. തീയറ്ററല്‍ എക്‌സ്പീരിയന്‍സ് ഏറ്റവും നല്ല രീതിയില്‍ പ്രേക്ഷകര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഡിഫറന്റ് ആയിട്ടുള്ള സിനിമകള്‍ ഉണ്ടെങ്കില്‍ ആളുകള്‍ തിയേറ്ററില്‍ വന്നു കാണും.

പ്രണയം എന്നു പറയുന്നത് ഓര്‍ഗാനിക് ആയിട്ട് ഉണ്ടാകുന്ന ഒരു കാര്യമായിരിക്കാം. പലരും പറയുന്നത് കേട്ടിട്ടുണ്ട്, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊരു സംഭവം ഇല്ല എന്ന്. പക്ഷേ എന്റെ കാര്യത്തില്‍ അങ്ങനെയാണ്. എന്റെയും പ്രിയയുടെയും കാര്യത്തില്‍. പ്രണയം എന്ന് പറയുന്നത് പരസ്പരം മനസ്സിലാക്കലാണ്. പരസ്പരം അംഗീകരിക്കലാണ്. കുറവുകളും കഴിവുകളും എല്ലാം മനസ്സിലാക്കിയിട്ടുള്ള ഒരു പരസ്പര അംഗീകരിക്കല്‍ എന്നുള്ള ആസ്‌പെക്ട് ഉണ്ട് അതായിരിക്കും പ്രണയം. പ്രണയം ക്ലീഷേ ആണ്. അതാണതിന്റെ ഒരു സുഖം. ക്ലീഷേയിലും ഉണ്ട് ഒരു സുഖം.

എനിക്കും പ്രിയയ്ക്കും എന്ന് മനസ്സിലായിരുന്നു… ഒരു പ്രണയത്തിലേക്ക് പോവുകയാണ് എന്നുള്ള കാര്യം. അതിനു മുന്‍പ് എനിക്ക് രണ്ട് പ്രണയ നൈരാശ്യം ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ ഇത് വിചാരിച്ചു പുള്ളിക്കാരി പഠിച്ചുകൊണ്ടിരിക്കുകയാണ് വെറുതെ പരീക്ഷയ്ക്ക് തോല്‍പ്പിക്കണ്ട എന്നൊക്കെ. അങ്ങനെ വിചാരിച്ച് ഒന്ന് പതുക്കെ മാറി നില്‍ക്കുകയായിരുന്നു. അങ്ങനത്തെ ഒരു അകല്‍ച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ ഇല്ല, വേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല. പഴയ കാമുകിമാരെ പിന്നീട് ഞാന്‍ കണ്ടിട്ടില്ല. കോണ്‍ടാക്ട് ചെയ്യാന്‍ എന്റെ ഭാര്യ സമ്മതിച്ചിട്ടുമില്ല.’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.