Celebrities

ഇപ്പോൾ ഞാൻ ഇതുപോലെ അല്ല; സ്വിം സ്യൂട്ടിലുള്ള ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തർ – esther anil glamorous photoshoot

ബാലതാരമായി വന്ന് നായികമായി മാറിയ നടിയാണ് എസ്തര്‍ അനില്‍. ദൃശ്യം ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിലിടം നേടിയ എസ്തര്‍ സാമൂഹികമാധ്യമങ്ങളിലും സജീവമാണ്. ഫാഷന്‍ലോകത്തെ ട്രെന്‍ഡുകള്‍ ഏറെ ശ്രദ്ധിക്കുന്ന നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസ്സ് ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ് ആരാധക മനം കവർന്നിരിക്കുന്നത്.

ചുവപ്പ് സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസ്സ് ലുക്കിലാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളിൽ എസ്തർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘നീല നിറം കലര്‍ന്ന ജലാശയം എത്ര മനോഹരം’ എന്ന അടിക്കുപ്പോടെയാണ് കടൽത്തീരത്ത് നിന്നുള്ള ചിത്രങ്ങൾ എസ്തർ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ നാല് മാസം മുമ്പ് എടുത്തതാണെന്നും. ഇപ്പോൾ താനിതുപോലെ അല്ല ഇരിക്കുന്നതെന്നും കവിളും വയറുമൊക്കെ ചാടി തടിച്ചുവെന്നും എസ്തർ പറയുന്നു.

നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. അജി ജോൺ സംവിധാനം ചെയ്ത “നല്ലവൻ” എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയരംഗത്തേക്കു കടന്നു വരുന്നത്. ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ മോഹൻലാലിൻറെ ഇളയ മകളായി വേഷമിട്ട എസ്തറിനെ പ്രേക്ഷകർക്ക് അത്രവേഗം മറക്കാൻ കഴിയില്ല.

STORY HIGHLIGHT: esther anil glamorous photoshoot