Celebrities

‘ഭാവി വരന് കുറച്ച് മദ്യപാനവും പുകവലിയും ഒക്കെ ഉണ്ടെങ്കില്‍ നന്നായിരുന്നു, ഭയങ്കര നല്ല ആള്‍ക്കാരെ എനിക്ക് വേണ്ട’: മോനിഷ

ഇങ്ങനത്തെ ചെറിയ ചെറിയ ആഗ്രഹങ്ങളെ എനിക്ക് ഉള്ളൂ

മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത ഒരു സീരിയല്‍ പരമ്പര ആയിരുന്നു മഞ്ഞുരുകും കാലം. മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോനിഷയെയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ് മോനിഷ. മലയാളത്തിന് പുറമേ തമിഴ് സീരിയലിലും വളരെ സജീവമാണ് താരം. ഇപ്പോള്‍ ഇതാ തന്റെ ഭാവി വരനെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ പറയുകയാണ് മോനിഷ.

‘മാട്രിമോണിയലില്‍ എന്റെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഒന്നും നടക്കുന്നില്ല. പ്രണയ വിവാഹത്തോട് ആണ് എനിക്ക് താല്‍പ്പര്യം. കുറച്ച് മദ്യപാനവും പുകവലിയും ഒക്കെ ഉണ്ടെങ്കില്‍ നന്നായിരുന്നു. ഭയങ്കര നല്ല ആള്‍ക്കാരെ എനിക്ക് വേണ്ട. ഒരുപാട് നല്ല ആള്‍ക്കാരെ സത്യം പറഞ്ഞാല്‍ എനിക്ക് ഭയങ്കര പേടിയാണ്. നമ്മള്‍ പറയില്ലേ നല്ല മനുഷ്യരാണ്, തങ്കപ്പെട്ട മനുഷ്യരാണ് എന്നൊക്കെ.. എനിക്ക് അങ്ങനെയുള്ളവരെ പേടിയാണ്. കുറച്ച് ചില്‍ ആയിട്ടുള്ള ആളുകളെയാണ് എനിക്ക് ഇഷ്ടം. പിന്നെ ചില ആള്‍ക്കാരുണ്ട് സ്ത്രീകളെ നല്ലപോലെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍, അങ്ങനെയുള്ളവരെയൊക്കെ ഇഷ്ടമാണ്. ഇങ്ങനത്തെ ചെറിയ ചെറിയ ആഗ്രഹങ്ങളെ എനിക്ക് ഉള്ളൂ.’

‘പക്ഷെ ഈ കാര്യങ്ങളൊക്കെ ഉണ്ടെങ്കില്‍ പോലും ചിലരോട് സംസാരിച്ചു കഴിയുമ്പോള്‍ ഓക്കെ ആകാതെ പോകാറുണ്ട്. പതിനെട്ടാം വയസ്സിലെ ഒരു ബട്ടര്‍ഫ്്ളൈ ഫീല്‍ ഉണ്ടല്ലോ.. ഇപ്പോള്‍ ഞാന്‍ ആലോചിക്കുമ്പോള്‍ എനിക്ക് ആ ബട്ടര്‍ഫ്‌ളൈ ഫീല്‍ അല്ല. മറ്റൊരുപാട് കാര്യങ്ങളെക്കുറിച്ച് ഞാന്‍ ആലോചിക്കും. ആള്‍ ഫിനാന്‍ഷ്യലി എങ്ങനെയാണ്, ആള്‍ കാണാന്‍ എങ്ങനെയാണ്, അവളുടെ സ്വഭാവം എങ്ങനെയാണ്, ഇതെല്ലാം കൂടി നോക്കുമ്പോള്‍ നമുക്ക് ഒരാള്‍ സെറ്റ് ആവില്ല. അതാണ് സത്യം. എല്ലാ കാര്യങ്ങളും ഒത്ത് ആരുമില്ലല്ലോ. ആരും പെര്‍ഫെക്റ്റ് അല്ലല്ലോ. നമ്മളുടെ മൈന്‍ഡ് സെറ്റും അങ്ങനെത്തെ പ്രായവും ഒക്കെ ആകുമ്പോള്‍ നമ്മുടെ ചിന്താഗതി അങ്ങനെ ആയിപ്പോയി. അമ്മയ്ക്ക് പക്ഷെ ആഗ്രഹമുണ്ട് ഞാന്‍ ഒന്ന് സെറ്റായി കാണണം എന്ന്.’

‘പിന്നെ അമ്മ നോക്കുമ്പോള്‍ ഞാനിപ്പോള്‍ നല്ല ഹാപ്പി ആയിട്ടാണ് നടക്കുന്നത്. ആരെങ്കിലും വന്നിട്ട് ആ ഹാപ്പിനസ് കളയണ്ട എന്നൊരു ഫീലും ഉണ്ട്. എല്ലാം സെറ്റ് ആവുമ്പോള്‍ നീ കല്യാണം കഴിച്ചോ എന്നാണ് അമ്മ പറയാറ്. എന്റെ കരിയറിന്റെ സ്റ്റാര്‍ട്ടിങ് മുതല്‍ തന്നെ എന്റെ അമ്മ എന്നെ നല്ലപോലെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്. പിന്നെ ഞാന്‍ തീരുമാനിച്ചു, എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരെങ്കിലും ഉണ്ടെങ്കിലുംശരി ഇല്ലെങ്കിലുംശരി പണിയെടുത്ത് ജീവിക്കാം എന്ന്. എനിക്ക് ജീവിതത്തില്‍ വന്ന ഒരു തിരിച്ചറിവാണ് അത്.’ മോനിഷ പറഞ്ഞു.