മോഡലിങ്ങിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും യൂട്യൂബ് വീഡിയോസിലെയും പ്രേക്ഷകര്‍ക്കിടയില്‍ വളരെ സുപരിചിതയായ നടിയാണ് അഷിക അശോകന്‍. സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്സ് ഉള്ള ഒരു ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് താരം. അടുത്തിടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ തനിക്ക് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു. ഇപ്പോളിതാ അതിന് ശേഷം തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
അഷിത താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ;
‘പൊള്ളാച്ചിയില്‍ വെച്ചിട്ടായിരുന്നു ഷൂട്ട്. 15 ദിവസത്തെ ഷെഡ്യൂള്‍ ആയിരുന്നു. ഹീറോയുടെ റൂമിലാണ് ഇയാള്‍ താമസിച്ചത്. ഇയാള്‍ രാത്രി ഒരു രണ്ടുമണി മൂന്നുമണി ഒക്കെ ആയി കഴിയുമ്പോള്‍ ഞങ്ങടെ കതകില്‍ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിംഗ് ആയിരുന്നു അത്. നമ്മള്‍ നമ്മുടെ കോണ്‍ഫിഡന്‍സ് ഒക്കെ ബൂസ്റ്റ് ചെയ്ത് ഒരു ഷോട്ടിന് ഇറങ്ങുന്ന സമയത്ത്് ഇയാള്‍ വന്ന്, എപ്പോഴാ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ മാനസികാവസ്ഥ? ഇമോഷണല്‍ ടോര്‍ച്ചറാണ് അത്. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് പഴനിയില്‍ കാരവനില്‍ ഇരിക്കുമ്പോള്‍ ഇയാള്‍ വന്നിട്ട് എന്നോട് പറയുകയാണ്. അഷിക 2 മണിക്കൂര്‍ കണ്ണടച്ച് കഴിഞ്ഞാല്‍ 25 ലക്ഷത്തിന്റെ കാറ് ഒരു മാസത്തില്‍ ഞാന്‍ തരാം എന്ന്.’
ദുരനുഭവം തുറന്നുപറഞ്ഞ ശേഷം ഉണ്ടായ അനുഭവത്തെക്കുറിച്ച് അഷിത സംസാരിക്കുന്നു;
‘ഞാന്‍ എനിക്ക് ഉണ്ടായ ഒരു ദുരനുഭവം പുറത്ത് പറഞ്ഞ സമയത്ത് എന്തോരം കാര്യങ്ങള്‍ കേട്ടിട്ടുണ്ട് എന്ന് അറിയാമോ? അതായത് എന്റെ കമന്റ് ബോക്‌സിന്റെ അടിയില്‍ തന്നെ ഒരുപാട് പേര്‍ 25 ലക്ഷത്തിന്റെ കാര്‍.. അല്ലെങ്കില്‍ 25 ലക്ഷത്തിന്റെ കാറിന്റെ ചേച്ചി.. എന്നൊക്കെ പറഞ്ഞ് കമന്റ് ചെയ്യുമായിരുന്നു. അത് എനിക്ക് സത്യം പറഞ്ഞുകഴിഞ്ഞാല്‍ ഭയങ്കര വിഷമം തോന്നി. കാരണം ഞാന്‍ ആ ഒരു കാര്യം അത്രത്തോളം സീരിയസ് ആയിട്ട് സംസാരിച്ചതാണ്. അല്ലാതെ തമാശകരമായിട്ടോ, എന്നെ സ്വയം ഇതാക്കുന്ന രീതിയില്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അതിന്റെ പുറത്ത് ആ കമന്റ് ബോക്‌സില്‍ ഒരുപാട് കമന്റുകള്‍ വന്നു. ഈ അടുത്തകാലത്ത് പോലും ഞാന്‍ അങ്ങനത്തെ ഒരു കമന്റ് കേട്ടിട്ടുണ്ട്. ഫെയ്ക്ക് അക്കൗണ്ട് ആണ് സ്വാഭാവികമായിട്ടും.’
‘പക്ഷേ അങ്ങനെ നെഗറ്റിവിറ്റി പറയാനും മാത്രം എന്താണുള്ളത്. എന്നെ കളിയാക്കാനും മാത്രം ഞാന്‍ എന്താണ് അവിടെ പറഞ്ഞത്. ആ കാര്യം പുറത്തു പറയാതെ എനിക്ക് വേണമെങ്കില്‍ ഇരിക്കാമായിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞത് വേറെ ആര്‍ക്കും അങ്ങനെയൊരു അനുഭവം ഉണ്ടാകരുത് എന്ന് വിചാരിച്ചിട്ടാണ്. പക്ഷേ അത് പറഞ്ഞതിനു പോലും അങ്ങനത്തെ ഒരു നെഗറ്റീവ് ഇംപാക്ടാണെങ്കില്‍ ഈ റിയാക്ട് ചെയ്യാന്‍ വൈകുന്നതും ഈ ഒരു കാരണം കൊണ്ട് തന്നെ ആയിരിക്കില്ലേ. അവര്‍ക്ക് പേടിയാണ്. പുറത്തുപറഞ്ഞു കഴിഞ്ഞാല്‍ എന്താകും, എങ്ങനെയാകും എന്നൊക്കെ. ഞാന്‍ അങ്ങനെയൊരു നിലപാട് എടുത്തു കഴിഞ്ഞാല്‍ എനിക്ക് എന്ത് സംഭവിക്കും എന്നുള്ള പേടി ആയിരിക്കാം. സിനിമയില്‍ ഇല്ലാത്ത ഒരാള്‍ ആയിരുന്നു അയാള്‍ അല്ലാതെ സിനിമ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്ന, അതുമായി ബന്ധപ്പെട്ട ഒരാളെ അല്ല അയാള്‍. അവിചാരിതമായാണ് അയാള്‍ ആ ഒരു പ്രോജക്ടിന്റെ ഭാഗമായത്.’
‘അങ്ങനെ എന്നെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കുന്നു, ഞാന്‍ എങ്ങനെയോ അക്‌സെപ്റ്റ് ചെയ്യുന്നു, അങ്ങനെ റിപ്ലൈ കൊടുത്തു. അങ്ങനെ വന്ന ഒരു കോള്‍ ആയിരുന്നു. അല്ലാതെ അയാള്‍ സിനിമയും ആയിട്ട് ബന്ധമുള്ള ആളല്ല. ആ സിനിമയിലുള്ള ഒരു വ്യക്തി ഇയാളുടെ സുഹൃത്തായിരുന്നു. അല്ലാതെ സിനിമയില്‍ നില്‍ക്കുന്ന അല്ലെങ്കില്‍ പ്രഗല്‍ഭനായ ഒരാള്‍ ഒന്നുമല്ല. ഇപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഭയങ്കരമായിട്ട് കുറഞ്ഞിട്ടുണ്ട്. പേടി ആയിരിക്കാം ആളുകള്‍ക്ക്. പറയാന്‍ തന്നെ മടിയുണ്ട് ഇപ്പോള്‍. ആളുകള്‍ പണ്ടൊക്കെ ഓപ്പണ്‍ ആയിട്ട് ഇതിനെക്കുറിച്ച് നേരിട്ട് പറയുമായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. എനിക്ക് അതിനുശേഷം പിന്നീട് അത്തരത്തിലുള്ള അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.’ അഷിക അശോകന്‍ പറഞ്ഞു.