Celebrities

ചുവട് പിഴച്ച് വേദിയിലേക്ക് വീണ വിദ്യ ബാലന് താങ്ങായി മാധുരി ദീക്ഷിത്; വീഡിയോ വൈറല്‍

നിമിഷം നേരം കൊണ്ടാണ് ഈ വീഡിയോ വൈറല്‍ ആയത്

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ഭൂല്‍ ഭുലയ്യ. പ്രിയദര്‍ശന്‍ സംവിദാനം ചെയ്ത ചിത്രമായിരുന്നു ഭൂല്‍ ഭുലയ്യ. മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. ഭൂല്‍ ഭുലയ്യയുടെ രണ്ട് ഭാഗങ്ങളും ഇതിനോടകം തന്നെ മികച്ച വിജയമാണ് കൈവരിച്ചത്. ഇപ്പോള്‍ ഇതാ ഭൂല്‍ ഭുലയ്യ 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ ഒന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

ചിത്രത്തില്‍ വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ വിദ്യാബാലന്റെയും മാധുരി ദീക്ഷിത്തിന്റെയും ഒരു വീഡിയോ ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ മാധുരി ദീക്ഷിത്തും വിദ്യാബാലനും നൃത്തം ചെയ്യുന്നതിനിടെ വിദ്യയ്ക്ക് ചുവടുപിടിച്ച് വേദിയിലേക്ക് വീഴുന്നത് കാണാം. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ അപ്പോള്‍ തന്നെ എഴുന്നേറ്റ് വിദ്യ തന്റെ നൃത്തം തുടര്‍ന്നു. അതില്‍ ഏറെ ശ്രദ്ധ നേടുന്നത് ആ സമയത്ത് മാധുരി ദീക്ഷത് വിദ്യാബാലനെ പ്രോത്സാഹിപ്പിച്ച രീതിയാണ്. വിദ്യയുടെ കൂടെ ഒപ്പം നിന്ന് നൃത്തം ചെയ്യുകയായിരുന്നു ആ സമയത്തും മാധുരി ദീക്ഷിത്. നിമിഷം നേരം കൊണ്ടാണ് ഈ വീഡിയോ വൈറല്‍ ആയത്.

നായിക നടിമാര്‍ക്ക് അഭിനന്ദന പ്രവാഹമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഏക് ദോ തീന്‍ എന്ന ഹിറ്റ് ട്രാക്ക് കണ്ടത് മുതല്‍ മാധുരിക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും തന്റെ സ്വപ്നങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമായതായും വിദ്യ ബാലന്‍ പറഞ്ഞു. ‘ഞാന്‍ വീണു, പക്ഷേ അവര്‍ കൈകാര്യം ചെയ്ത രീതി… അവര്‍ മാധുരി ദീക്ഷിത് ആണ്’ വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു. ഭൂല്‍ ഭൂലയ്യയുടെ രണ്ടാംഭാഗമൊരുക്കിയ അനീസ് ബസ്മിയാണ് മൂന്നാംഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്.